---
title: "ചങ്ങരോത്ത് ഫെസ്റ്റ് ; ദൃശ്യം 23 ല്‍ സ്ത്രീ ശാക്തീകരണം സെമിനാര്‍ സംഘടിപ്പിച്ചു"
english_title: "Changaroth Fest; Drishyam 23 organized women empowerment seminar changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/95538/changaroth-fest-drishyam-23-organized-women-empowerment-seminar-changaroth"
published_at: "2023-02-08T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e332f2b1edf_11_s.jpg"
keywords: []
---

# ചങ്ങരോത്ത് ഫെസ്റ്റ് ; ദൃശ്യം 23 ല്‍ സ്ത്രീ ശാക്തീകരണം സെമിനാര്‍ സംഘടിപ്പിച്ചു

> **Lead Summary:** ** പാലേരി: **ചങ്ങരോത്ത് ഫെസ്റ്റ് ദൃശ്യം 23 ല്‍ സ്ത്രീ ശാക്തീകരണം സെമിനാര്‍ സംഘടിപ്പിച്ചു.

## Article Content

** പാലേരി: **ചങ്ങരോത്ത് ഫെസ്റ്റ് ദൃശ്യം 23 ല്‍ സ്ത്രീ ശാക്തീകരണം സെമിനാര്‍ സംഘടിപ്പിച്ചു.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് സില്‍വര്‍ ജൂബിലി ആഘോഷം ദൃശ്യം 23 ന്റെ ഭാഗമായി സ്ത്രീ ശാക്തീകരണം അനുഭവങ്ങള്‍, വെല്ലുവിളികള്‍, അതിജീവനം എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

ഡോ: ഖദീജ മുംതാസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.വി. പ്രീത വിഷയം അവതരിപ്പിച്ചു.

ഡോ: എം.ജി. മല്ലിക മോഡറേറ്ററായ സെമിനാറില്‍ ഡോ: എം. ഹരിപ്രിയ, അഡ്വ: പി. വസന്തം, ജബീന ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.

സെമിനാര്‍ കമ്മിറ്റി ചെയര്‍മാന്‍ സെഡ്. അബ്ദുള്ള സല്‍മാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം. നളിനി നന്ദിയും രേഖപ്പെടുത്തി.

തുടര്‍ന്ന് വേദിയില്‍ കോഴിക്കോട് രംഗഭാഷയുടെ നാടകം മൂക്കുത്തി അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/95538/changaroth-fest-drishyam-23-organized-women-empowerment-seminar-changaroth)