---
title: "വാല്യക്കോട് എയുപി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഫെബ്രുവരി 11 ന് "
english_title: "Valyakode AUP School Annual Celebration and Farewell Session on 11th February perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/95911/valyakode-aup-school-annual-celebration-and-farewell-session-on-11th-february-perambra"
published_at: "2023-02-09T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4e2c9aafd7_1_aup_.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഫെബ്രുവരി 11 ന് 

> **Lead Summary:** **പേരാമ്പ്ര **: വാല്യക്കോട് എയുപി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര **: വാല്യക്കോട് എയുപി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിക്കുന്നു.

 സ്‌കൂളിന്റെ തൊണ്ണൂറ്റി ഏഴാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഫെബ്രുവരി 11 ന് ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് വടകര എംപി കെ. മുരളിധരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശാരദ പട്ടേരിക്കണ്ടി അധ്യക്ഷത വഹിക്കും.

എല്‍എസ്എസ്, യുഎസ്എസ് വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം പേരാമ്പ്ര എഇഒ ലത്തീഫ് കായക്കൊടിയും, എസ്എസ്എല്‍സി വിജയികള്‍ക്കും പിടിഎ എന്‍ഡോവ്‌മെന്റ്  ജേതാക്കള്‍ക്കുമുള്ള ഉപഹാരസമര്‍പ്പണം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മയും നിര്‍വ്വഹിക്കും.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വാല്യക്കോട് എയുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം പേരാമ്പ്ര ബിപിസി വി.പി. നിത, നൊച്ചാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗങ്ങളായ ബിന്ദു അമ്പാളി, കെ. ശ്രീധരന്‍ എന്നിവര്‍ നിര്‍വ്വഹിക്കും.

വിരമിക്കുന്ന ഓഫീസ് അറ്റന്റര്‍ക്കുള്ള ഉപഹാര സമര്‍പ്പണം മാനേജര്‍ കെ.സി. ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും.

പരിപാടിയുടെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്ര, രാത്രി 8 മണിക്ക് ഷൈന്‍ നഴ്‌സറി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നഴ്‌സറി ഫെസ്റ്റും വാല്യക്കോട് എയുപി സ്‌കൂളിലെ 200 ല്‍ പരം വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന സിഗ്‌നേച്ചര്‍ കോഴിക്കോട് അവതരിപ്പിക്കുന്ന സംഗീതശില്പം 'മധുവൂറും മലയാളം' അരങ്ങേറുന്നതാണ്.

വാര്‍ത്താ സമ്മേളനത്തില്‍ കെ.സി. ബാലകൃഷ്ണന്‍, സ്വാഗത സംഘം ചെയര്‍മാന്‍ കെ.എം. കൃഷ്ണദാസ്, പ്രധാനധ്യാപിക എ.കെ. സുബൈദ, എംപിടിഎ ചെയര്‍പേഴ്‌സണ്‍ പി. ഷിജിന, ടി.കെ. അനില്‍കുമാര്‍, ഷീജ പുതുക്കുടി, ടി.പി. സുനില്‍, സലിം മിലാസ്, കെ.എം. അന്‍സാര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/95911/valyakode-aup-school-annual-celebration-and-farewell-session-on-11th-february-perambra)