---
title: "യൂനിറ്റിയുടെ ബാഡ്മിന്റന്‍ ഇന്‍ഡോര്‍ & ഫിറ്റ്‌നസ് സോണ്‍ മേപ്പയ്യൂരില്‍ "
english_title: "Unity's Badminton Indoor & Fitness Zone at Mappayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/95917/unitys-badminton-indoor-fitness-zone-at-mappayyur"
published_at: "2023-02-09T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4f19a2779c_OBIT_CARD_JPG.JPG"
keywords: []
---

# യൂനിറ്റിയുടെ ബാഡ്മിന്റന്‍ ഇന്‍ഡോര്‍ & ഫിറ്റ്‌നസ് സോണ്‍ മേപ്പയ്യൂരില്‍ 

> **Lead Summary:** ** പേരാമ്പ്ര: **മേപ്പയ്യൂര്‍ പുതുതായി പണിത ബാഡ്മിന്റന്‍ ഇന്‍ഡോര്‍ & ഫിറ്റ്‌നസ് സോണ്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ ഉദ്ഘാടനം ചെയ്തു. യൂനിറ്റി പ്രസിഡന്റ് ഇ പ്രകാശന്‍ അദ്ധ്യക്ഷനായി.

## Article Content

** പേരാമ്പ്ര: **മേപ്പയ്യൂര്‍ പുതുതായി പണിത ബാഡ്മിന്റന്‍ ഇന്‍ഡോര്‍ & ഫിറ്റ്‌നസ് സോണ്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ ഉദ്ഘാടനം ചെയ്തു. യൂനിറ്റി പ്രസിഡന്റ് ഇ പ്രകാശന്‍ അദ്ധ്യക്ഷനായി.

ചടങ്ങില്‍ എം.എം.രമേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന പരാബാഡ്മിന്റന്‍ മത്സരത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായ കെ.എം വിനീതിനുള്ള ഉപഹാരം മേപ്പയൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.പി ഉണ്ണികൃഷ്ണന്‍ സമ്മാനിച്ചു.

തുടര്‍ന്ന് നടന്ന ഷട്ടില്‍ ടൂര്‍ണമെന്റ് കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി .മണി ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ സാമൂഹിക പ്രതിനിധികളായ കെ.കുഞ്ഞിരാമന്‍, ആര്‍.വി.അബ്ദുള്ള, സി.എം.ബാബു, അഷ്‌റഫ്, മധുപുഴയരികത്ത്, ബാബു കുളക്കണ്ടി, കൊല്ലിയില്‍ ബാബു എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

യൂനിറ്റി സെക്രട്ടറി പ്രകാശര്‍ പറമ്പത്ത് സ്വാഗതവും ട്രഷറര്‍ റഫീഖ് ചെറുവാട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/95917/unitys-badminton-indoor-fitness-zone-at-mappayyur)