---
title: "പെരുവണ്ണാമൂഴി ഫാത്തിമ മാത പള്ളി തിരുനാളിനു നാളെ തുടക്കമാകും "
english_title: "Peruvannamoozhi Fatima Mata Church festival will start tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/95935/peruvannamoozhi-fatima-mata-church-festival-will-start-tomorrow"
published_at: "2023-02-09T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പെരുവണ്ണാമൂഴി ഫാത്തിമ മാത പള്ളി തിരുനാളിനു നാളെ തുടക്കമാകും 

> **Lead Summary:** ** പെരുവണ്ണാമൂഴി:** പെരുവണ്ണാമൂഴി ഫാത്തിമ മാതാ ഇടവക ദേവാലയ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും മൂന്നു ദിവസത്തെ തിരുനാള്‍ ആഘോഷത്തിനു നാളെ തുടക്കമാകും.

## Article Content

** പെരുവണ്ണാമൂഴി:** പെരുവണ്ണാമൂഴി ഫാത്തിമ മാതാ ഇടവക ദേവാലയ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും മൂന്നു ദിവസത്തെ തിരുനാള്‍ ആഘോഷത്തിനു നാളെ തുടക്കമാകും.

വൈകീട്ട് നാലരക്ക് വികാരി ഫാ. മാത്യു തകിടിയേല്‍ കൊടിയേറ്റും. വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം എന്നിവയുമുണ്ടാകും. തുടര്‍ന്നു സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും കലാ പരിപാടികളും.

ശനിയാഴ്ച കാലത്ത് 6.45 ന് വിശുദ്ധ കുര്‍ബാന. വൈകീട്ട് 4 ന് തിരുസ്വരൂപ പ്രതിഷ്ഠ. 5 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് കുളത്തു വയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ.ജോര്‍ജ് കളപ്പുര കാര്‍മികത്വം വഹിക്കും.

തുടര്‍ന്നു പ്രദക്ഷിണം. സമാപന ദിനമായ ഞായറാഴ്ച കാലത്ത് 7നു വി. കുര്‍ബാന.10 നു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. മോബിന്‍ ബോസ് (കപ്പൂച്ചിന്‍) കാര്‍മികത്വം വഹിക്കും. തുടര്‍ന്നു പ്രദക്ഷിണം, സാരി ലേലം, സ്‌നേഹ വിരുന്ന് എന്നിവയും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/95935/peruvannamoozhi-fatima-mata-church-festival-will-start-tomorrow)