---
title: "ചങ്ങരോത്ത് 8 റോഡുകളുടെ റീ-ടാറിംഗ് പ്രവൃത്തി ഉദ്ഘാടനം "
english_title: "Inauguration of re-tarring work of 8 roads in Changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/95942/inauguration-of-re-tarring-work-of-8-roads-in-changaroth"
published_at: "2023-02-09T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e51502233a7_OBIT_CARD_JPG.JPG"
keywords: []
---

# ചങ്ങരോത്ത് 8 റോഡുകളുടെ റീ-ടാറിംഗ് പ്രവൃത്തി ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 2022 - 23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 65 ലക്ഷം രൂപ ചിലവഴിച്ചു നടപ്പിലാക്കുന്ന 8 റോഡുകളുടെ റീ-ടാറിംഗ് പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 2022 - 23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 65 ലക്ഷം രൂപ ചിലവഴിച്ചു നടപ്പിലാക്കുന്ന 8 റോഡുകളുടെ റീ-ടാറിംഗ് പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്റ് ടി.പി റീന അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍, 8-ാം വാര്‍ഡ് മെമ്പര്‍ പി.കെ പ്രകാശിനി, വാര്‍ഡ് കണ്‍വീനര്‍ ഇ.എം അഷറഫ്, പി.കെ ഇബ്രാഹിം, ജയശീലന്‍, സുരേഷ് എന്നിവര്‍ സംസാരിച്ചു.

12-ാം വാര്‍ഡ് മെമ്പര്‍ കെ മുബഷീറ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/95942/inauguration-of-re-tarring-work-of-8-roads-in-changaroth)