---
title: "വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്ര മഹോത്സവം തിരുമുമ്പില്‍ കൊടിയേറ്റം നടത്തി"
english_title: "Valur Kovilakam Paradevata Temple Mahotsavam was flagged off in front of Thirumubi perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/96115/valur-kovilakam-paradevata-temple-mahotsavam-was-flagged-off-in-front-of-thirumubi-perambra"
published_at: "2023-02-10T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e62b78cddac_1_amw.jpg"
keywords: []
---

# വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്ര മഹോത്സവം തിരുമുമ്പില്‍ കൊടിയേറ്റം നടത്തി

> **Lead Summary:** ** വാളൂര്‍: **വാളൂര്‍ കോവിലകം പരദേവത ക്ഷേത്ര മഹോത്സവം തിരുമുമ്പില്‍ കൊടിയേറ്റം നടത്തി.

## Article Content

** വാളൂര്‍: **വാളൂര്‍ കോവിലകം പരദേവത ക്ഷേത്ര മഹോത്സവം തിരുമുമ്പില്‍ കൊടിയേറ്റം നടത്തി.

പുഷ്പ്പന്‍ മേന്‍ശാന്തിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഇ. രതീഷ്, സെക്രട്ടറി രാജ് മോഹന്‍, ചന്ദ്രന്‍ മുണ്ടോളി, രാഘവന്‍ നായര്‍, ദാമോദരന്‍ കണ്ണമ്പത്ത്, പി.കെ. ഗംഗാധരന്‍, കെ.ടി. ഗംഗാധരന്‍, ബാബു, ബാലന്‍, ഗോവിന്ദന്‍ ആയോളി, സന്തോഷന്‍, ബിനീഷ്, ചന്ദ്രന്‍ അരീക്കല്‍, രവി, ഇന്ദിര, ബിന്ദു, പുതിയോട്ടില്‍ ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

ഫെബ്രുവരി 10, 11, 12 തിയ്യതികളിലാണ് മഹോത്സവം നടക്കുക. ഇന്ന് തിരുമുമ്പില്‍ കൊടിയേറ്റവും കലവറ നിറയ്ക്കല്‍ ചടങ്ങും നടന്നു.

11 ന് പ്രസാദ ഊട്ട്, കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കലാവിരുന്ന്.

12ന് പ്രസാദ ഊട്ട്, ഇളനീര്‍ കുലമുറി, തായമ്പക, താലപ്പൊലി, വിവിധ തിറകള്‍ എന്നിവ നടക്കും. തുടര്‍ന്ന് മിനി മേഗാഷോയും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/96115/valur-kovilakam-paradevata-temple-mahotsavam-was-flagged-off-in-front-of-thirumubi-perambra)