---
title: "മുചുകുന്ന് കോളേജിന് സമീപം റോഡരികിലെ അടിക്കാടിനു തീപിടിച്ചു "
english_title: "The undergrowth on the roadside caught fire near Muchukun College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/96134/the-undergrowth-on-the-roadside-caught-fire-near-muchukun-college"
published_at: "2023-02-10T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e62e529150b_1_akad.jpg"
keywords: []
---

# മുചുകുന്ന് കോളേജിന് സമീപം റോഡരികിലെ അടിക്കാടിനു തീപിടിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **മുചുകുന്ന് കോളേജിന് സമീപം റോഡ് സൈഡിലുള്ള അടിക്കാടിനു തീപിടിച്ചു.

## Article Content

**കൊയിലാണ്ടി: **മുചുകുന്ന് കോളേജിന് സമീപം റോഡ് സൈഡിലുള്ള അടിക്കാടിനു തീപിടിച്ചു.

ഇന്ന് വൈകുന്നേരം 3:00 മണിയോടുകൂടിയാണ് അടിക്കാടിനു തീപിടിച്ചത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും വെള്ളമൊഴിച്ച് തീ അണക്കുകയും ചെയ്തു.

കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുന്നത് തടയുകയും ചെയ്തു.

സേനാംഗങ്ങളായ ഗ്രേയ്ഡ് എഎസ്ടിഒ മജീദ്, നിധി പ്രസാദ്, സിജിത്ത്, നിതിന്‍രാജ്, മനോജ്, ബിനീഷ്, ഹോം ഗാര്‍ഡ് രാജേഷ് , ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/96134/the-undergrowth-on-the-roadside-caught-fire-near-muchukun-college)