---
title: "ടി നസിറുദ്ദീന്‍ അനുസ്മരണവും വീല്‍ച്ചെയര്‍ സമര്‍പ്പണവും നടത്തി "
english_title: "T Naseeruddin performed the commemoration and dedication of the wheelchair"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/96155/t-naseeruddin-performed-the-commemoration-and-dedication-of-the-wheelchair"
published_at: "2023-02-10T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e6548a2b039_OBIT_CARD_JPG.JPG"
keywords: []
---

# ടി നസിറുദ്ദീന്‍ അനുസ്മരണവും വീല്‍ച്ചെയര്‍ സമര്‍പ്പണവും നടത്തി 

> **Lead Summary:** **പേരാമ്പ്ര:** വ്യാപാരി വ്യവസായ ഏകോപന സമിതി കടിയങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ അനുസ്മരണവും ഫോട്ടോ ആനച്ഛാദനവും നടത്തി.

## Article Content

**പേരാമ്പ്ര:** വ്യാപാരി വ്യവസായ ഏകോപന സമിതി കടിയങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ അനുസ്മരണവും ഫോട്ടോ ആനച്ഛാദനവും നടത്തി.

കടിയങ്ങാട് കേന്ദ്രമായി വിദ്യാഭ്യാസ -പാലിയേറ്റിവ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യാശ ചാരിറ്റബിള്‍ ട്രെസ്റ്റിനാണ് ടി നസ്‌റുദ്ധീന്‍ സ്മരണാര്‍ത്ഥം വീല്‍ചെയര്‍ നല്‍കിയത്.

ചടങ്ങില്‍ വ്യാപാരി വ്യവസായി എകോപന സമിതി മണ്ഡലം വൈസ് പ്രസിഡന്റ് മാക്കൂല്‍ ഇബ്രാഹി അദ്ധ്യക്ഷനായി. ജോണ്‍സന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

റിട്ട. എസ്‌ഐ തോട്ടത്തില്‍ ദിനേഷന്‍, പപ്പന്‍ കന്നാട്ടി, പുനത്തില്‍ കുഞബ്ദുള്ള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റിയാസ് തയ്യുള്ളതില്‍ സ്വാഗതവും എം.കെ സലിം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/96155/t-naseeruddin-performed-the-commemoration-and-dedication-of-the-wheelchair)