---
title: "തെങ്ങില്‍ കുടുങ്ങിയ തെങ്ങ് കയറ്റ തൊഴിലാളിയെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന "
english_title: "The fire brigade rescued the worker who was stuck in the coconut tree"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/96165/the-fire-brigade-rescued-the-worker-who-was-stuck-in-the-coconut-tree"
published_at: "2023-02-10T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e65b927b597_OBIT_CARD_JPG.JPG"
keywords: []
---

# തെങ്ങില്‍ കുടുങ്ങിയ തെങ്ങ് കയറ്റ തൊഴിലാളിയെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന 

> **Lead Summary:** **പേരാമ്പ്ര**: തെങ്ങ് കയറ്റ യന്ത്രം കാലില്‍ നിന്നും വഴുതി പോയി തെങ്ങില്‍ കുടുങ്ങിയ തെങ്ങ് കയറ്റ തൊഴിലാളിയെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന.

## Article Content

**പേരാമ്പ്ര**: തെങ്ങ് കയറ്റ യന്ത്രം കാലില്‍ നിന്നും വഴുതി പോയി തെങ്ങില്‍ കുടുങ്ങിയ തെങ്ങ് കയറ്റ തൊഴിലാളിയെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന.

തെങ്ങ് കയറ്റ തൊഴിലാളിയായ കരിമ്പാടി അശോകനെയാണ് പേരാമ്പ്രയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തിയത്. ചേനോളിയിലെ കളോളി പൊയിലിലെ സോയാ മാക്കൂല്‍ സാബിറയുടെ പറമ്പിലെ തെങ്ങിലായിരുന്നു അശോകന്‍ കുടുങ്ങിയത്.

ഒരു കാലിലെ തെങ്ങ് കയറ്റ യന്ത്രം കാലില്‍ നിന്നും വഴുതി പോയി താഴ്ന്ന് പോയതിനാല്‍ ഒറ്റക്കാലില്‍ നില്‍പ്പുറപ്പിച്ച അശോകന്‍ താഴേക്ക് ഇറങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ അഗ്‌നി രക്ഷാ നിലയത്തില്‍ വിവരം അറിയിക്കുകയായിരുന്നു.

ഫയര്‍ റെസ്‌ക്യൂ ഓഫീസറായ എം മനോജ് ലാഡര്‍ ഉപയോഗിച്ച് തെങ്ങില്‍ കയറി സേനാംഗങ്ങളുടെ സഹായത്തോടെ താഴെയിറക്കി.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ എം പ്രദീപന്‍, പി വിനോദന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ വി.കെ നൗഷാദ്, കെ.എന്‍ രതീഷ്, പി.എം വിജേഷ്, ടി ബബീഷ്, എം മനോജ്, കെ അജേഷ്, ഇ.എം പ്രശാന്ത്, ഹോം ഗാര്‍ഡ്മാരായ അനീഷ് കുമാര്‍, മുരളീധരന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/96165/the-fire-brigade-rescued-the-worker-who-was-stuck-in-the-coconut-tree)