---
title: "അമ്പാഴപ്പാറ ജ്വാല ഗ്രന്ഥാലയം പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു "
english_title: "Ambazhpara Jwala Granthalaya organized a book discussion perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/96255/ambazhpara-jwala-granthalaya-organized-a-book-discussion-perambra"
published_at: "2023-02-11T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e72a38acb17_1_ari.jpg"
keywords: []
---

# അമ്പാഴപ്പാറ ജ്വാല ഗ്രന്ഥാലയം പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **അമ്പാഴപ്പാറ ജ്വാല ഗ്രന്ഥാലയം പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **അമ്പാഴപ്പാറ ജ്വാല ഗ്രന്ഥാലയം പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു.

കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് അമ്പാഴപ്പാറ ജ്വാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചത്.

പ്രദീപന്‍ പാമ്പിരി കുന്നിന്റെ നോവല്‍ എരി എന്ന പുസ്തകത്തെ അധാരമാക്കി നടന്ന ചര്‍ച്ച കായണ്ണ ഗ്രാമപഞ്ചായത്ത് അംഗം പി.സി. ഗീത ഉദ്ഘാടനം ചെയ്തു.

അധ്യാപകനും കലാ സാംസ്ക്കാരിക പ്രവര്‍ത്തകനുമായ ലിതേഷ് കരുണാകരന്‍ പുസ്തകാവതരണം നടത്തി.

കെ.എന്‍. സഹദേവന്‍, ഇ.കെ. രജീഷ്, കെ.കെ. ദിയ, സേതു ലക്ഷ്മി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

ഗ്രന്ഥശാല പ്രസിഡന്റ് വി.പി. സോമന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലൈബ്രേറിയന്‍ സി. മോഹനന്‍ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/96255/ambazhpara-jwala-granthalaya-organized-a-book-discussion-perambra)