---
title: "നൊച്ചാട് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ആരോഗ്യമേള സംഘടിപ്പിച്ചു "
english_title: "Nochad Gram Panchayat and Family Health Center jointly organized the health fair perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/96289/nochad-gram-panchayat-and-family-health-center-jointly-organized-the-health-fair-perambra"
published_at: "2023-02-11T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e744cd9a384_1_arogyam.jpg"
keywords: []
---

# നൊച്ചാട് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ആരോഗ്യമേള സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ആരോഗ്യമേള സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ആരോഗ്യമേള സംഘടിപ്പിച്ചു.

വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  പി.എന്‍. ശാരദ അദ്ധ്യക്ഷത വഹിച്ചു.

നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: അബ്ദുള്‍ റാസിക്ക് ബോധവത്കരണ ക്ലാസ് എടുത്തു.

അലോപ്പതി, ഹോമിയോ, ആയൂര്‍വ്വേദം വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് സൗജന്യ മരുന്ന് വിതരണം നടത്തി. 

അലോപ്പതി വിഭാഗത്തിന് കീഴില്‍, നേത്ര, ദന്തരോഗ വിഭാഗം രോഗികളെ പരിശോധിച്ചു.

നൊച്ചാട് എസിഡിഎസ് ന്റെ നേതൃത്വത്തില്‍ പോഷകാഹര പ്രദര്‍ശനവും സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി.എം.  കുഞ്ഞിക്കണ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം പ്രഭാ ശങ്കര്‍, ഗ്രാമ പഞ്ചായത്തംഗം കെ. മധു കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍. ഷിജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/96289/nochad-gram-panchayat-and-family-health-center-jointly-organized-the-health-fair-perambra)