---
title: "പേരാമ്പ്ര എന്‍ഐഎംഎല്‍പി സ്‌കൂള്‍ 94-ാം വാര്‍ഷികം; എന്‍ഐഎം കലാസന്ധ്യ 2023 ലോഗോ പ്രകാശനം ചെയ്തു "
english_title: "Perampra NIMLP School 94th Anniversary; NIM Kalasandhya 2023 logo released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/96330/perampra-nimlp-school-94th-anniversary-nim-kalasandhya-2023-logo-released"
published_at: "2023-02-11T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e77072319de_1_logo.jpg"
keywords: []
---

# പേരാമ്പ്ര എന്‍ഐഎംഎല്‍പി സ്‌കൂള്‍ 94-ാം വാര്‍ഷികം; എന്‍ഐഎം കലാസന്ധ്യ 2023 ലോഗോ പ്രകാശനം ചെയ്തു 

> **Lead Summary:** **വെള്ളിയൂര്‍ :** എന്‍ഐഎം കലാസന്ധ്യ 2023 ലോഗോ പ്രകാശനം ചെയ്തു.

## Article Content

**വെള്ളിയൂര്‍ :** എന്‍ഐഎം കലാസന്ധ്യ 2023 ലോഗോ പ്രകാശനം ചെയ്തു.

പേരാമ്പ്ര എന്‍ഐഎംഎല്‍പി സ്‌കൂളിന്റെ 94-ാം വാര്‍ഷികത്തിന്റെ എന്‍ഐഎം കലാസന്ധ്യ 2023 ന്റെ ലോഗോയാണ് പ്രകാശനം ചെയ്തത്.

പ്രകാശന കര്‍മ്മം മുന്‍ മന്ത്രിയും പേരാമ്പ്ര എംഎല്‍എ യുമായ ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.  പ്രധാനധ്യാപിക ഇ. ആയിഷ അധ്യക്ഷത വഹിച്ചു.

ലോഗോ രൂപകല്‍പന ചെയ്ത കെ.കെ. മുഹമ്മദ് ഷാഫി, എസ്ആര്‍ജി. കണ്‍വീനര്‍ എന്‍.പി.എ. കബീര്‍, ഇ.ടി. മുബീന, മുഹമ്മദ് റാഫി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

2023 മാര്‍ച്ച് 18 ന് ശനിയാഴ്ചയാണ് എന്‍ഐഎം കലാസന്ധ്യ സംഘടിപ്പിക്കുന്നത്.

പൂര്‍വവിദ്യാര്‍ത്ഥി സംഗമം, പൂര്‍വ അധ്യാപകസംഗമം, കിഡ്‌സ് ഫെസ്റ്റ്, കലാസന്ധ്യ എന്നീ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/96330/perampra-nimlp-school-94th-anniversary-nim-kalasandhya-2023-logo-released)