Nov 9, 2021 12:03 PM

കൊയിലാണ്ടി: കൊയിലാണ്ടി തിരുവങ്ങൂരില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

തിരുവങ്ങൂര്‍ ടൗണിന് തെക്ക് ഭാഗത്ത് ഇന്ന് രാവിലെ 7.45 ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറുകയായിരുന്നു.

കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചതായി സ്റ്റേഷന്‍ ഫയര്‍ ഓഫീസര്‍ സജി ചാക്കോ പറഞ്ഞു.

അപകടത്തില്‍ മരണപ്പെട്ടത് കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി അജീഷാണ്.

കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂര്‍ ഭാഗത്തെക്ക് ഓരേ ദിശയില്‍ സഞ്ചരിക്കുന്ന ബൈക്കും ബസ്സുമാണ് അപകടത്തില്‍പ്പെട്ടത്.

കൊയിലാണ്ടി പോലീസ് സ്ഥലത്തും ആശുപത്രിയിലും എത്തി മേല്‍ നടപടികള്‍ സ്വീകരിച്ച് വരുന്നതായി സിഐഎന്‍ സുനില്‍കുമാര്‍ പറഞ്ഞു.

A native of Kozhikode Kunduparambu died in a road accident in Koyilandy, Thiruvananthapuram

Next TV

Top Stories










News Roundup






News from Regional Network