---
title: "വഞ്ചിക്കൂളി തിറ മഹോത്സവത്തിന് കൊടിയേറി "
english_title: "Flag hoisted for Vanchikuli Tira Mahotsavam paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/96640/flag-hoisted-for-vanchikuli-tira-mahotsavam-paleri"
published_at: "2023-02-13T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9cad964b0a_1_vt.jpg"
keywords: []
---

# വഞ്ചിക്കൂളി തിറ മഹോത്സവത്തിന് കൊടിയേറി 

> **Lead Summary:** **പാലേരി : **കന്നാട്ടി വഞ്ചിക്കൂളി ദേവസ്ഥാനത്തെ ഈ വര്‍ഷത്തെ തിറ മഹോത്സവത്തിന് കൊടിയേറി.

## Article Content

**പാലേരി : **കന്നാട്ടി വഞ്ചിക്കൂളി ദേവസ്ഥാനത്തെ ഈ വര്‍ഷത്തെ തിറ മഹോത്സവത്തിന് കൊടിയേറി.

ദേവസ്ഥാനം മുഖ്യ കര്‍മ്മി പാറക്കു താഴ പോയിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്. ഫെബ്രുവരി 16, 17, 18 തിയ്യതികളിലായാണ് തിറ മഹോത്സവം നടക്കുക. ഈ വര്‍ഷം പുനപ്രതിഷ്ഠയും ഇവിടെ നടക്കുന്നു.

ഫെബ്രുവരി 16 ന് കാലത്ത് 7 മണി മുതല്‍ 12 മണി വരെ തന്ത്രി പൊന്നമ്പത്ത് കുഞ്ഞിരാമന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ നടക്കുക. വൈകിട്ട് ദീപാരധനയോടെ തിറ മഹോത്സവത്തിന് തുടക്കമാവും.

തുടര്‍ന്ന് നട്ടത്തിറ, മൊകേരി കുഞ്ഞിരാമപ്പണിക്കരുടെ നേതൃത്വത്തിലുളള ഇരട്ടത്തായമ്പക എന്നിവ അരങ്ങേറും.

17 ന് കാലത്ത് പള്ളിയുണര്‍ത്തല്‍ തുടര്‍ന്ന് ഇളനീര്‍ക്കുല മുറി, ഇളനീര്‍ക്കുല വരവ്, കൂളി വെള്ളാട്ട്, പൂക്കലശം വരവ്, കരിമരുന്ന് പ്രയോഗം, വിവിധ തിറകള്‍ എന്നിവ നടക്കും.

18 ന് പുലര്‍ച്ചെ കുട്ടിച്ചാത്തന്‍ തിറ, നിഴല്‍ തിറ, കാളിത്തിറ, തണ്ടാന്‍ വരവ് എന്നിവയും ഉണ്ടാവും. തുടര്‍ന്ന് നടക്കുന്ന വാളകം കൂടല്‍ ചടങ്ങോടെ ഈ വര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/96640/flag-hoisted-for-vanchikuli-tira-mahotsavam-paleri)