---
title: "കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ശുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Kotur Mandal Congress Committee organized Shuhaib memorial service"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/96668/kotur-mandal-congress-committee-organized-shuhaib-memorial-service"
published_at: "2023-02-13T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9e12275b65_1_ss2.jpg"
keywords: []
---

# കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ശുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** ** കൂട്ടാലിട : **കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ശുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

** കൂട്ടാലിട : **കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ശുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ്സ് നേതാവായിരുന്ന ശുഹൈബിന്റെ രക്തസാക്ഷി ദിനം കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.

കൂട്ടാലിട അങ്ങാടിയില്‍ നടന്ന ചടങ്ങ് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്  ടി.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രജീഷ് കൂട്ടാലിട അദ്ധ്യക്ഷത വഹിച്ചു.

ടി.കെ. അനുമോദ്, അന്‍വര്‍ പുനത്ത്, സി.കെ. അഖില്‍, അര്‍ജ്ജുന്‍ പുനത്ത്, വിഷ്ണു അണിയോത്ത്, പി. മുരളിധരന്‍ നമ്പൂതിരി, സി.എച്ച്. സുരേന്ദ്രന്‍, പി.സി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/96668/kotur-mandal-congress-committee-organized-shuhaib-memorial-service)