---
title: "വാല്യക്കോട് എയുപി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു"
english_title: "Valiyakode AUP School organized Annual and Farewell function perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/96683/valiyakode-aup-school-organized-annual-and-farewell-function-perambra"
published_at: "2023-02-13T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea0f43dab76_1_vau.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂള്‍ 97 മത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ഷൈന്‍ നഴ്‌സറി ഫെസ്റ്റും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂള്‍ 97 മത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ഷൈന്‍ നഴ്‌സറി ഫെസ്റ്റും സംഘടിപ്പിച്ചു.

വടകര എംപി കെ. മുരളീധരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി അധ്യക്ഷത വഹിച്ചു.

എ.കെ സുബൈദ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന വി.എന്‍ കുഞ്ഞിമൊയ്തിക്കുള്ള പിടിഎ യുടെ ഉപഹാരം കെ. മുരളീധരനും മാനേജ്‌മെന്റിന്റ ഉപഹാരം കെ.സി ബാലകൃഷ്ണനും നല്‍കി.

ചടങ്ങില്‍ എല്‍എസ്എസ്, യുഎസ്എസ് ജേതാക്കള്‍, എസ്എസ്എല്‍സി ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, വിവിധ മേളകളിലെ ജില്ലാ - സബ് ജില്ലാതല ജേതാക്കള്‍ എന്നിവരെയും അനുമോദിച്ചു.

പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ, വാര്‍ഡ് അംഗം ബിന്ദു അമ്പാളി, സുരേഷ് ക്ലാരിയില്‍, വി.വി ദിനേശന്‍, കോരമ്പത്ത് ബഷീര്‍, കെ.ടി.ബി കല്പത്തൂര്‍, എം. ഷിജിന, സലിം മിലാസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

കെ.എം കൃഷ്ണദാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.പി സുനില്‍ നന്ദിയും പറഞ്ഞു.

സാംസ്‌കാരിക ഘോഷയാത്ര, ഗാനമേള, ഷൈന്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഷൈന്‍ നഴ്‌സറി ഫെസ്റ്റ്, സ്‌കൂളിലെ 200 ഓളം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സിഗ്‌നേച്ചര്‍ കോഴിക്കോടിന്റെ 'മധുവൂറും മലയാളം' ദൃശ്യാവിഷ്‌ക്കാരവും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/96683/valiyakode-aup-school-organized-annual-and-farewell-function-perambra)