---
title: "പരാതി പരിഹാര അദാലത്ത് നാളെ "
english_title: "Grievance Redressal Adalat tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/96764/grievance-redressal-adalat-tomorrow"
published_at: "2023-02-13T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea501a05dc1_OBIT_CARD_JPG.JPG"
keywords: []
---

# പരാതി പരിഹാര അദാലത്ത് നാളെ 

> **Lead Summary:** സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ നിലവിലുളള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി നാളെ പരാതി പരിഹാര അദാലത്ത് നടത്തുന്നു.

## Article Content

സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ നിലവിലുളള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി നാളെ പരാതി പരിഹാര അദാലത്ത് നടത്തുന്നു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന അദാലത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി, മെമ്പര്‍മാരായ എസ് അജയകുമാര്‍, അഡ്വ.സൗമ്യ മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുളളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും എതിര്‍കക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍കേട്ട് പരാതികള്‍ തീര്‍പ്പാക്കുന്നതാണ്.

പരാതി പരിഹാര അദാലത്തില്‍ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/96764/grievance-redressal-adalat-tomorrow)