---
title: "അമിത്ഷായ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം "
english_title: "DYFI protest against Amit Shah"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/96791/dyfi-protest-against-amit-shah"
published_at: "2023-02-13T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea5ef7eb0f6_OBIT_CARD_JPG.JPG"
keywords: []
---

# അമിത്ഷായ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം 

> **Lead Summary:** ** പേരാമ്പ്ര**: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരള ജനതയെ അപമാനിച്ചു കൊണ്ട് പരാമര്‍ശം നടത്തിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര**: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരള ജനതയെ അപമാനിച്ചു കൊണ്ട് പരാമര്‍ശം നടത്തിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എം ജിജേഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി.സി സജിദാസ്, വൈസ് പ്രസിഡന്റ് ആര്‍ സിദ്ധാര്‍ത്ഥ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ.പി അഖിലേഷ്, പി.പി സമീര്‍, പി.കെ.ബിനോഷ്, ആര്‍.എസ് അമല്‍ജിത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/96791/dyfi-protest-against-amit-shah)