---
title: "ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു "
english_title: "Applications are invited for temporary vacancies on the post of Block Coordinator"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/96803/applications-are-invited-for-temporary-vacancies-on-the-post-of-block-coordinator"
published_at: "2023-02-13T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea6737351ff_OBIT_CARD_JPG.JPG"
keywords: []
---

# ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തിന് കീഴില്‍ എസ്.സി, ഇ.ടി.ബി, ഓപ്പണ്‍ പ്രയോറിറ്റി, ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തിന് കീഴില്‍ എസ്.സി, ഇ.ടി.ബി, ഓപ്പണ്‍ പ്രയോറിറ്റി, ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സര്‍വ്വകലാശാലാ ബിരുദമാണ് യോഗ്യത. പ്രാദേശിക ഭാഷയില്‍ എഴുതാനും വായിക്കാനുമുളള കഴിവ്, കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയിലും സോഫ്റ്റ് വെയര്‍ മേഖലയിലുമുളള 2 വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം.

പ്രായം 35 വയസ്സ് കവിയരുത്. ശമ്പളം 20000/- രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 20 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/96803/applications-are-invited-for-temporary-vacancies-on-the-post-of-block-coordinator)