---
title: "എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ഏരിയയില്‍ തീപ്പിടിത്തം "
english_title: "Applications are invited for temporary vacancies on the post of Block Coordinator"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/96810/applications-are-invited-for-temporary-vacancies-on-the-post-of-block-coordinator"
published_at: "2023-02-13T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea6d315f453_OBIT_CARD_JPG.JPG"
keywords: []
---

# എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ഏരിയയില്‍ തീപ്പിടിത്തം 

> **Lead Summary:** ** കൊയിലാണ്ടി:** എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ഏരിയയില്‍ തീപ്പിടിത്തം. രണ്ട് കാറുകള്‍ കത്തി നശിച്ചു. ഇന്ന് വൈകീട്ട് ഏഴു മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്.

## Article Content

** കൊയിലാണ്ടി:** എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ഏരിയയില്‍ തീപ്പിടിത്തം. രണ്ട് കാറുകള്‍ കത്തി നശിച്ചു. ഇന്ന് വൈകീട്ട് ഏഴു മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്.

റെയില്‍വേ സ്റ്റേഷന് പരിസരത്തെ അടിക്കാടുകളില്‍ നിന്ന് പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ട് കാറുകളിലേക്ക് തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

കൊയിലാണ്ടി, മീഞ്ചന്ത കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്‌നിശമനസേന വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.. അഗ്‌നിരക്ഷാസേനയും സമീപവാസികളും ചേര്‍ന്ന് തീ അണച്ചതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/96810/applications-are-invited-for-temporary-vacancies-on-the-post-of-block-coordinator)