---
title: "പാണ്ടിക്കോട് ഇരുചക്ര വാഹനം അപകടത്തില്‍പ്പെട്ടു "
english_title: "A two-wheeler met with an accident at Pandikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/96980/a-two-wheeler-met-with-an-accident-at-pandikkod"
published_at: "2023-02-14T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb6a55f2691_1_apakadam_k.jpg"
keywords: []
---

# പാണ്ടിക്കോട് ഇരുചക്ര വാഹനം അപകടത്തില്‍പ്പെട്ടു 

> **Lead Summary:** **പേരാമ്പ്ര :** പാണ്ടിക്കോട് പരദേവത ഭഗവതി ക്ഷേത്രത്തിനു സമീപം ഇരുചക്രവാഹനം അപകടത്തില്‍പ്പെട്ടു.

## Article Content

**പേരാമ്പ്ര :** പാണ്ടിക്കോട് പരദേവത ഭഗവതി ക്ഷേത്രത്തിനു സമീപം ഇരുചക്രവാഹനം അപകടത്തില്‍പ്പെട്ടു.

രാവിലെ 8:30 തോടെയാണ് അപകടം നടന്നത്. ചെമ്പ്രയില്‍ നിന്നും പേരാമ്പ്രയിലേക്ക് പോകുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

വാഹനത്തില്‍ രണ്ടര വയസ്സുള്ള കുട്ടിയും രണ്ട് സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. പാണ്ടിക്കോട് നിര്‍മ്മാണ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്ന കലുങ്കിന്റെ മുകളില്‍ നിന്നും പൊടി മണ്ണില്‍ തെന്നി വാഹനം താഴേയ്ക്ക് മാറിയുകയായിരുന്നു.

സമീപത്തെ ജലാശയത്തില്‍ വീണതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

സാരമായ പരിക്ക് പറ്റിയ ഇവരെ പേരാമ്പ്ര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇഴഞ്ഞു നീങ്ങുന്ന നിര്‍മ്മാണ പ്രവര്‍ത്തി കാരണം ഇവിടെ മുന്‍പും അപകടങ്ങള്‍ നടന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.

അപകടം നടന്നതിനെ തുടര്‍ന്ന് വര്‍ക്ക് സൂപ്പര്‍വൈസറിന്റെ നേതൃത്വത്തില്‍ ഇവിടെ ഇപ്പോള്‍ കൈവരി സ്ഥാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/96980/a-two-wheeler-met-with-an-accident-at-pandikkod)