---
title: "വനം വന്യജീവി വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച്  ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു "
english_title: "A march was organized to protest against the action of the Forest and Wildlife Department at chakkittappara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/96994/a-march-was-organized-to-protest-against-the-action-of-the-forest-and-wildlife-department-at-chakkittappara"
published_at: "2023-02-14T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb7ab487eac_1_apaq.jpg"
keywords: []
---

# വനം വന്യജീവി വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച്  ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു 

> **Lead Summary:** **ചക്കിട്ടപ്പാറ: **വനം വന്യജീവി വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

**ചക്കിട്ടപ്പാറ: **വനം വന്യജീവി വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു.

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ പൂഴുത്തോട് സ്വയം പുനരദ്ധിവാസ പദ്ധതി പ്രകാരം ഭൂമി ഏറ്റടുക്കാന്‍ അപേക്ഷ കൊടുത്ത 102 പേരില്‍ നിന്ന് 50 ഓളം കുടുംബങ്ങളെ ഒഴിവാക്കിയ വനം വന്യജീവി വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചത്.

ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ പെരുവാണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു.

സി.കെ. ശശി, പി.സി. സുരാജന്‍, അഗസ്റ്റിന്‍ അമ്പാട്ട്, ഇ.എ. ജെയിംസ്, ഷിനീഷ് ചാക്കോ, ജോസ് കടപ്പളാക്കള്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/96994/a-march-was-organized-to-protest-against-the-action-of-the-forest-and-wildlife-department-at-chakkittappara)