---
title: "കൂരാച്ചുണ്ടില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "A mega medical camp was organized at Koorachund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/97009/a-mega-medical-camp-was-organized-at-koorachund"
published_at: "2023-02-14T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb956187e6d_OBIT_CARD_JPG.JPG"
keywords: []
---

# കൂരാച്ചുണ്ടില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട്: **സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കൂരാച്ചുണ്ട്, സി.ആര്‍.സി കോഴിക്കോട്, പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ കൂരാച്ചുണ്ട് പാരിഷ്ഹാളില്‍ വച്ച് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കൂരാച്ചുണ്ട്: **സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കൂരാച്ചുണ്ട്, സി.ആര്‍.സി കോഴിക്കോട്, പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ കൂരാച്ചുണ്ട് പാരിഷ്ഹാളില്‍ വച്ച് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

മുന്‍ എംഎല്‍എ എ.കെ പത്മനാഭന്‍ ഉദ്ഘാടനം ചെയതു. പ്രബീഷ് അദ്ധ്യക്ഷനായി. ജനറല്‍ മെഡിസിന്‍, ഓര്‍ത്തോ, പീടിയാട്രിക്, കണ്ണുപരിരോധന വിഭാഗങ്ങളിലായി ഡോ.ഖദീജ ഷെബിന്‍, ഡോ.ഹിജാസ് ഇസ്മയില്‍, ഡോ: അരുണ്‍, സാബിറ, സിആര്‍സി സ്‌പെഷല്‍ തെറാപ്പി വിഭാഗത്തിലെ ഗീതു, അഞ്ജു എന്നിവര്‍ പരിശോധന നടത്തി.

ഇ.എം.എസ് സഹകരണ ആശുപത്രി സെക്രട്ടറി സി.റജി, കുഞ്ഞമ്മദ് കൂരാച്ചുണ്ട്, അഡ്വ വി.കെ.ഹസീന, ജലീല്‍ എന്നിവര്‍ സംസാരിച്ചു. കെ.ജി അരുണ്‍ സ്വാഗതവും മാത്യു ആന്റോ നന്ദിയും പറഞ്ഞു.

ജംഷി, ജിനി, ബിനു, നിത്യ, സിന്ധു, പ്രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/97009/a-mega-medical-camp-was-organized-at-koorachund)