---
title: "നന്മയുള്ള സമൂഹത്തിന് കലാകാരന്‍മാരുടെ പങ്ക് വലുത്; അജയ് ഗോപാല്‍ "
english_title: "The role of artists is great for a good society; Ajay Gopal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/97015/the-role-of-artists-is-great-for-a-good-society-ajay-gopal"
published_at: "2023-02-14T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb9b77d7165_OBIT_CARD_JPG.JPG"
keywords: []
---

# നന്മയുള്ള സമൂഹത്തിന് കലാകാരന്‍മാരുടെ പങ്ക് വലുത്; അജയ് ഗോപാല്‍ 

> **Lead Summary:** ** മേപ്പയ്യൂര്‍:** നന്‍മയുള്ള സമൂഹത്തെ നിലനിര്‍ത്തുന്നതില്‍ കലാകാരന്‍മാരുടെ പങ്ക് വലുതാണെന്നും ജനാധിപത്യ കേരളം രൂപപ്പെടുത്തുന്നതില്‍ മാനവിക മൂല്യങ്ങള്‍ ഹൃദയത്തിലാവാഹിച്ച കലാകാരന്‍മാര്‍ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതെന്നും പ്രശസ്ത ഗായകന്‍ അജയ് ഗോപാല്‍.

## Article Content

** മേപ്പയ്യൂര്‍:** നന്‍മയുള്ള സമൂഹത്തെ നിലനിര്‍ത്തുന്നതില്‍ കലാകാരന്‍മാരുടെ പങ്ക് വലുതാണെന്നും ജനാധിപത്യ കേരളം രൂപപ്പെടുത്തുന്നതില്‍ മാനവിക മൂല്യങ്ങള്‍ ഹൃദയത്തിലാവാഹിച്ച കലാകാരന്‍മാര്‍ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതെന്നും പ്രശസ്ത ഗായകന്‍ അജയ് ഗോപാല്‍.

മനുഷ്യര്‍ക്കിടയിലെ വിഭാഗീയതയും സ്പര്‍ധയും ഇല്ലാതാക്കാന്‍ സംഗീതത്തിന് സാധിക്കുമെന്നും സ്‌നേഹം കൊണ്ട് അന്യരെ തൊട്ടവരാണ് ഓര്‍മ്മകളില്‍ മരിക്കാതെ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്തരിച്ച സ്‌നേഹ ഗായകന്‍ രജീഷ് അമ്മാറത്തിന്റെ രണ്ടാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ അമ്മാറത്ത് മുക്കില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.കെ പ്രിയേഷ് കുമാര്‍ അധ്യക്ഷനായി. മുന്‍ മേലടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍ രജീഷ് അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ.പി രജിലേഷ്, എ.സുബാഷ് കുമാര്‍, യുവകവയിത്രി സ്‌നേഹ അമ്മാറത്ത്, റിന്‍ജു രാജ് എടവന, ഐ.പി.ഗോവിന്ദന്‍ നമ്പ്യാര്‍, പി.കെ.ഭവിതേഷ്, ഷിനോജ് എടവന എന്നിവര്‍ സംസാരിച്ചു.

പ്രശസ്ത ഗസല്‍ ഗായിക സുസ്മിത ഗിരീഷ് അവതരിപ്പിച്ച ഗാനസന്ധ്യ, സ്പന്ദനം കലാകാരികള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍, വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/97015/the-role-of-artists-is-great-for-a-good-society-ajay-gopal)