---
title: "കുട്ടിക്കൊരു വീട് താക്കോല്‍ കൈമാറി "
english_title: "A house key was handed over to the child"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/97023/a-house-key-was-handed-over-to-the-child"
published_at: "2023-02-14T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eba06d03cea_OBIT_CARD_JPG.JPG"
keywords: []
---

# കുട്ടിക്കൊരു വീട് താക്കോല്‍ കൈമാറി 

> **Lead Summary:** **പേരാമ്പ്ര :** കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി കെ.എസ്.ടി.എ പേരാമ്പ്ര സബ്ജില്ല കമ്മിറ്റി കരുവണ്ണൂരിലെ പനമുക്കില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ കെ.എം സച്ചിന്‍ദേവ് എം.എല്‍.എ. കുടുംബത്തിന് കൈമാറി.

## Article Content

**പേരാമ്പ്ര :** കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി കെ.എസ്.ടി.എ പേരാമ്പ്ര സബ്ജില്ല കമ്മിറ്റി കരുവണ്ണൂരിലെ പനമുക്കില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ കെ.എം സച്ചിന്‍ദേവ് എം.എല്‍.എ. കുടുംബത്തിന് കൈമാറി.

നടുവണ്ണൂര്‍ ജിഎച്ച്എസ്എസിലെ കരുവണ്ണൂര്‍ ജി.യു.പി സ്‌കൂളിലെയും സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കാണ് വീട് നിര്‍മിച്ചു നല്‍കിയത്. ചടങ്ങില്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരന്‍ അധ്യക്ഷനായി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം നിഷ, സി.എം ശ്രീധരന്‍, എന്‍. ആലി, ശശി കോലോത്ത്, വാര്‍ഡ് മെമ്പര്‍ സി.കെ. സോമന്‍, കെ.എസ്.ടി.എ സംസ്ഥാനകമ്മിറ്റി അംഗം കെ. ഷാജിമ, ജില്ലാ സെക്രട്ടറി ആര്‍.എം. രാജന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എസ്. ശ്രീജിത്ത്, കെ.സി. ജാഫര്‍, സബ് ജില്ലാ പ്രസിഡന്റ് ടി.കെ. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ കെ.കെ. സുജാത, മുന്‍ ജില്ല വൈസ് പ്രസിഡന്റ് കെ.പി രാജന്‍ എന്നിവര്‍ സംസാരിച്ചു.

നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ കെ. സജീവന്‍ സ്വാഗതവും സബ്ജില്ല സെക്രട്ടറി ജി.കെ. അനീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/97023/a-house-key-was-handed-over-to-the-child)