---
title: "സ്‌നേഹിക്കുന്നവര്‍ക്കായി രക്തം ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത് വിദ്യാര്‍ഥികള്‍ "
english_title: "Students pledge to donate blood for their loved ones"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/97029/students-pledge-to-donate-blood-for-their-loved-ones"
published_at: "2023-02-14T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eba5a6def08_OBIT_CARD_JPG.JPG"
keywords: []
---

# സ്‌നേഹിക്കുന്നവര്‍ക്കായി രക്തം ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത് വിദ്യാര്‍ഥികള്‍ 

> **Lead Summary:** **‍ പാലേരി:** പ്രണയ ദിനത്തില്‍ പലരും പലതരത്തിലുള്ള പ്രതിജ്ഞ എടുക്കാറുണ്ട്. എന്നാല്‍ വാലന്റൈന്‍സ് ദിനത്തിത്തില്‍ വ്യത്യസ്തമായ പ്രതിജ്ഞ എടുത്ത് വ്യത്യസ്തമായിരിക്കുകയാണ് ഐഡിയല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍.

## Article Content

**‍ പാലേരി:** പ്രണയ ദിനത്തില്‍ പലരും പലതരത്തിലുള്ള പ്രതിജ്ഞ എടുക്കാറുണ്ട്. എന്നാല്‍ വാലന്റൈന്‍സ് ദിനത്തിത്തില്‍ വ്യത്യസ്തമായ പ്രതിജ്ഞ എടുത്ത് വ്യത്യസ്തമായിരിക്കുകയാണ് ഐഡിയല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍.

സഹജീവികള്‍ തമ്മിലുള്ള പ്രണയവും സ്‌നേഹവുമാണ് ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന്റെ ആധാരമെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഈ സന്തോഷ സുദിനത്തില്‍ ഞങ്ങള്‍ ഐഡിയല്‍ കോളേജിലെ മാതൃകാ വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രതിജ്ഞയെടുക്കുകയാണ്.

ഞങ്ങളെ സ്‌നേഹിക്കുന്ന മനുഷ്യര്‍ക്കായി ഏത് ആപല്‍ ഘട്ടത്തിലും രക്തം ദാനം ചെയ്യാന്‍ ഞങ്ങള്‍ എല്ലായ്‌പോഴും തയ്യാറാണ്. ഇത് ഞങ്ങള്‍ ഭൂമിയിലെ സഹജീവികള്‍ക്ക് നല്‍കുന്ന ഒരു സമ്മാനമാണ്.

രക്തദാനത്തിലൂടെ മനുഷ്യ സ്‌നേഹം വ്യാപരിപ്പിക്കുമെന്ന് ഞങ്ങള്‍ ഒന്നടങ്കം പ്രതിജ്ഞയെടുക്കുന്നു- വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പ്രതിജ്ഞയെടുത്തു.

ഐഡിയല്‍ കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ വൈസ് ചെയര്‍മാന്‍ ഹനീന റഹ്മാന്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ കോളേജിലെ ബ്‌ളഡ് ആര്‍മി പ്രവര്‍ത്തകരും, അധ്യാപകരും ഏറ്റു ചൊല്ലുകയായിരുന്നു.

പ്രണയ ദിനത്തില്‍ വേറിട്ട മാതൃകയായി നടന്ന രക്ത ദാന- ഗ്രൂപ്പ് നിര്‍ണ്ണയ ഏകദിന ക്യാമ്പിന്റെ രക്ത ഗ്രൂപ്പ് നിര്‍ണ്ണയ പരിപാടിക്ക് പാലേരി കെഎംസി ഹെല്‍ത്ത് ക്‌ളിനിക്ക് ഡയറക്ടര്‍ ഡോ. അന്‍ഷിദ പാലേരി നേതൃത്വം നല്‍കി.

ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ മധ്യ മേഖലാ സോണല്‍ പ്രസിഡന്റ് അരുണ്‍ മഞ്ചേരി, കോഡിനേറ്റര്‍ മുബഷിറ എന്നിവര്‍ രക്ത ദാനത്തിന്റെ മഹത്വം എന്ന വിഷയത്തില്‍ ക്‌ളാസെടുത്തു.

കോളേജ് വൈസ് പ്രിന്‍സിപ്പള്‍ കെ നസീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് പ്രിന്‍സിപ്പള്‍ ഡോ. ജവഹര്‍ലാല്‍ പി.എം ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ എ.പി മിര്‍സാബ്, യൂണിയന്‍ ഉപദേശകരായ ആരിഫ് വലകെട്ട്, എന്‍.എം ഫാത്തിമ, ബ്ലഡ് ആര്‍മി കോഡിനേറ്റര്‍ നസീഫ് അലി, ട്രോമ കെയര്‍ വിംഗ് കോഡിനേറ്റര്‍ അമൃത, പാലിയേറ്റീവ് കെയര്‍ കോഡിനേറ്റര്‍ റിസ് ലത്ത്, യൂണിയന്‍ ജ: സെക്രട്ടറി അബ്ദുള്‍ മുസബ്ബിര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഐഡിയല്‍ കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്റെയും ബ്ലഡ് ആര്‍മിയുടെയും ആഭിമുഖ്യത്തില്‍, ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിന്റേയും, പാലേരി കെഎംസി ഹെല്‍ത്ത് ക്‌ളിനിക്കിന്റേയും സഹകരണത്തോടെയാണ് പരിപാടി നടന്നത്.

ഈ മാസം 21 ന് കോളേജില്‍ നിന്ന് 100 പേരുടെ രക്തം ബ്‌ളഡ് ബാങ്ക് യൂണിറ്റ് നേരിട്ട് വന്ന് ശേഖരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/97029/students-pledge-to-donate-blood-for-their-loved-ones)