---
title: "കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Kerala Police Association organized Kozhikode Rural District Study Campat perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/97136/kerala-police-association-organized-kozhikode-rural-district-study-campat-perambra"
published_at: "2023-02-15T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec7274d5f87_1_camb.jpg"
keywords: []
---

# കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു.

പേരാമ്പ്ര പൊന്‍പറ ഹില്‍സില്‍ വച്ച് നടന്ന പരിപാടി പേരാമ്പ്ര ഡിവൈഎസ്പി എം.സി. കുഞ്ഞിമോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്  വി.പി. സുരേഷ് അധ്യക്ഷത വഹിച്ചു.

പഠന ക്യാമ്പില്‍ പൊലീസ് സംഘടനയുടെ വര്‍ത്തമാനകാല സാധ്യതയും പരിമിതിയും, പൊലീസ് സംഘടന ചരിത്രം, സേവന വേതന മേഖലയും പൊലീസും, ശരീരഭാഷയും കുറ്റാന്വേഷണവും എന്നീ വിഷയങ്ങളില്‍ കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ സുധീര്‍ഖാന്‍, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. രഘുനാഥന്‍, വയനാട് ജില്ല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ഇ.കെ. ബിജുജന്‍, അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ഷൈജു മാച്ചാത്തി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ക്യാമ്പില്‍ സംസ്ഥാന ജോയിന്റ്  സെക്രട്ടറി ഇ.കെ. പ്രദീപന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ജി.പി. അഭിജിത്ത്, സംസ്ഥാന നിര്‍വാഹ സമിതി അംഗം പി.ടി. സജിത്ത്, കെ.പി.ഒ.എ സംസ്ഥാന നിര്‍വാഹ സമിതി അംഗം സി.കെ. സുജിത്ത്, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എ. വിജയന്‍, കെ.പി.എ സിറ്റി ജില്ലാ സെക്രട്ടറി വി.പി. പവിത്രന്‍ എന്നിവര്‍ ആശംസകളള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ജില്ലാ സെക്രട്ടറി കെ.കെ. ഗിരീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ ട്രഷറര്‍ പി. സുഗിലേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/97136/kerala-police-association-organized-kozhikode-rural-district-study-campat-perambra)