---
title: "ലിംഗനീതി സംബന്ധിച്ച് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു "
english_title: "Organized a one-day seminar on gender justice"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/97526/organized-a-one-day-seminar-on-gender-justice"
published_at: "2023-02-16T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee41ad0d217_OBIT_CARD_JPG.JPG"
keywords: []
---

# ലിംഗനീതി സംബന്ധിച്ച് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കേരള സംസ്ഥാന വനിതാ കമ്മീഷനും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് ലിംഗനീതി സംബന്ധിച്ച് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കേരള സംസ്ഥാന വനിതാ കമ്മീഷനും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് ലിംഗനീതി സംബന്ധിച്ച് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.

പേരാമ്പ്ര വി.വി ദക്ഷിണാ മൂര്‍ത്തി സ്മാരക ടൗണ്‍ ഹാളില്‍ ചേര്‍ന്ന സെമിനാറും ബ്ലോക്ക് ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അധ്യക്ഷനായി. കില റിസോഴ്‌സ് പേഴ്‌സണ്‍മാരായ അനിതാ ബാബു, നിഷ സന്തോഷ്, കെ.സി കരുണാകരന്‍ എന്നിവര്‍ ക്ലാസെടുത്തു.

പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ പ്രമോദ്, കെ സുനില്‍, കെ.കെ ബിന്ദു, ഉണ്ണി വേങ്ങേരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ, ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി പ്രവിത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ സജീവന്‍, ബ്ലോക്ക് പഞ്ചായത്തംഗം വഹീദ പാറേമ്മല്‍, കെ.കെ വിനോദന്‍, ഗിരിജ ശശി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി കാദര്‍, എം വിശ്വന്‍, കെ മധുകൃഷ്ണന്‍, പി.കെ.എം ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര സികെജി ഗവ.കോളേജ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. ശിശു വികസന ഓഫീസര്‍ കെ ദീപ സ്വാഗതവും കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ പി അനുശ്രീ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/97526/organized-a-one-day-seminar-on-gender-justice)