---
title: "ചെറുകാശി ശിവക്ഷേത്തില്‍ സാംസ്‌കാരിക സദസ്സും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു "
english_title: "Cherukashi organized a cultural gathering and talent gathering at Sivakshet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/97534/cherukashi-organized-a-cultural-gathering-and-talent-gathering-at-sivakshet"
published_at: "2023-02-16T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee46a7b12d7_OBIT_CARD_JPG.JPG"
keywords: []
---

# ചെറുകാശി ശിവക്ഷേത്തില്‍ സാംസ്‌കാരിക സദസ്സും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **മരുതേരി ശ്രീ ചെറുകാശി ശിവക്ഷേത്തിലെ ശിവരാത്രി ആറാട്ടുമഹോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക സദസ്സും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **മരുതേരി ശ്രീ ചെറുകാശി ശിവക്ഷേത്തിലെ ശിവരാത്രി ആറാട്ടുമഹോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക സദസ്സും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു.

ഗാനരചയിതാവ് രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. വി.കെ.രമേശന്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്തു മെമ്പര്‍മാരായ പി.എം. സത്യന്‍, യു.സി.ഹനീഫ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ടി.അനിരുദ്ധന്‍ സ്വാഗതവും പി.കെ.രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രതിഭകളെയും ചടങ്ങില്‍ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/97534/cherukashi-organized-a-cultural-gathering-and-talent-gathering-at-sivakshet)