---
title: "ബജറ്റ് ജനദ്രോഹപരമെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ "
english_title: "Kerala NGO Association says the budget is anti-people"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/97551/kerala-ngo-association-says-the-budget-is-anti-people"
published_at: "2023-02-16T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee594408fc8_OBIT_CARD_JPG.JPG"
keywords: []
---

# ബജറ്റ് ജനദ്രോഹപരമെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ 

> **Lead Summary:** **പേരാമ്പ്ര: **സാധാരണക്കാരന്റെ മേല്‍ അധികബാധ്യത അടിച്ചേല്‍പ്പിക്കുന്ന സംസ്ഥാന ബജറ്റ് ജനദ്രോഹപരമാണെന്ന് കേരള എന്‍.ജി.ഒ.അസോസിയേഷന്‍ കോഴിക്കോട് ജില്ല പ്രസിഡന്റ് കെ.പ്രദീപന്‍ പറഞ്ഞു.

## Article Content

**പേരാമ്പ്ര: **സാധാരണക്കാരന്റെ മേല്‍ അധികബാധ്യത അടിച്ചേല്‍പ്പിക്കുന്ന സംസ്ഥാന ബജറ്റ് ജനദ്രോഹപരമാണെന്ന് കേരള എന്‍.ജി.ഒ.അസോസിയേഷന്‍ കോഴിക്കോട് ജില്ല പ്രസിഡന്റ് കെ.പ്രദീപന്‍ പറഞ്ഞു.

ധന പ്രതിസന്ധിയുടെ പേരില്‍ തടഞ്ഞുവെച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരള എന്‍.ജി.ഒ.അസോസിയേഷന്‍ പേരാമ്പ്ര ബ്രാഞ്ച് കമ്മറ്റി പേരാമ്പ്ര സബ് ട്രഷറി ഓഫീസിനു മുമ്പില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവനക്കാരുടെ ക്ഷാമബത്തയും ലീവ് സറണ്ടറും നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ബ്രാഞ്ച് പ്രസിഡന്റ് ലജീഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.ദിനേശന്‍, എന്‍.ടി.ജിതേഷ്, വി.പ്രതീഷ്, പി.പി.ഷാക്കിര്‍, ജില്ല ഭാരവാഹികളായ ഇ.സുരേഷ് ബാബു, പി.പി.പ്രകാശന്‍, ബ്രാഞ്ച് സെക്രട്ടറി സിബി, ട്രഷറര്‍ മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/97551/kerala-ngo-association-says-the-budget-is-anti-people)