---
title: "സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് തുടക്കമിട്ട് ചക്കിട്ടപാറ "
english_title: "Chakkittapara initiates total waste disposal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98000/chakkittapara-initiates-total-waste-disposal"
published_at: "2023-02-18T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0c131c371c_OBIT_CARD_JPG.JPG"
keywords: []
---

# സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് തുടക്കമിട്ട് ചക്കിട്ടപാറ 

> **Lead Summary:** **ചക്കിട്ടപാറ: **പൊതു ഇടങ്ങളിലും വീടുകളിലും ഉള്ള മാലിന്യങ്ങളെ ആസൂത്രിതമായി സംസ്‌കരിച്ച് അവയെ ഉപയോഗപ്പെടുത്തുന്ന വിവിധങ്ങളായ പദ്ധതികള്‍ ചക്കിട്ടപാറ പഞ്ചായത്തില്‍ നടപ്പിലാക്കുന്നു.

## Article Content

**ചക്കിട്ടപാറ: **പൊതു ഇടങ്ങളിലും വീടുകളിലും ഉള്ള മാലിന്യങ്ങളെ ആസൂത്രിതമായി സംസ്‌കരിച്ച് അവയെ ഉപയോഗപ്പെടുത്തുന്ന വിവിധങ്ങളായ പദ്ധതികള്‍ ചക്കിട്ടപാറ പഞ്ചായത്തില്‍ നടപ്പിലാക്കുന്നു.

പഞ്ചായത്തിലെ ഓരോ വീട്ടിലെയും പൊതു ഇടങ്ങളിലെയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ പ്രത്യേകിച്ച് പ്ലാസ്റ്റിക് മാലിനങ്ങളെ ഹരിതസേനയുടെ നേതൃത്വത്തില്‍ ശേഖരിച്ച് പ്ലാസ്റ്റിക്ക് സെഗ്രിഗേഷന്‍ ചെയത് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതാണ് പദ്ധതി.

അതോടെപ്പം തന്നെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൈമാറിയ റിങ്ങ് കമ്പോസ്റ്റുകള്‍ ജൈവമാലിന്യങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതോടൊപ്പം അടുക്കളത്തോട്ടങ്ങളില്‍ വളമായും ഉപയോഗിക്കുന്നു.

പഞ്ചായത്തിലെ 15 വാര്‍ഡുകളിലെയും 539 വീടുകളില്‍ നിന്നും 26 ഹരിതസേനാംഗങ്ങളുടെ നേതൃത്വത്തില്‍ നിന്നും മാലിന്യ ശേഖരണം നടത്തുകയും ഒപ്പം തന്നെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതമിത്രം സ്മാര്‍മാര്‍ട്ട് കാര്‍ഡ് ബീറ്റ് സീസ്റ്റം നടപ്പിലാക്കാന്‍ ക്യൂ ആര്‍ കോഡ് പതിച്ച് സര്‍വ്വേ പൂര്‍ത്തിയാക്കുകയും ചെയ്തു.

പൊതു ഇടങ്ങളില്‍ മാലിന്യങ്ങള്‍ സ്ഥാപിക്കാന്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു. പഞ്ചായത്തുകളിലെ പൊതു ഇടങ്ങളില്‍ ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചു. പഞ്ചായത്തുകളിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ടോയ്‌ലറ്റ് ബേ്‌ളാക്കുകള്‍ നിര്‍മ്മിച്ചു നല്‍കി.

കൂടാതെ ടേക്ക് എ ബ്രേക്ക് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചു. 27 എംസിഎഫ് സ്ഥാപിക്കപ്പെട്ടു. ഇങ്ങനെ വിവിധങ്ങളായ പദ്ധതികളിലൂടെയാണ് പഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് തുടക്കമിട്ടത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98000/chakkittapara-initiates-total-waste-disposal)