---
title: "കീഴരിയൂര്‍ പന്ത്രണ്ടാം വാര്‍ഡില്‍ ഗ്രാമോത്സവത്തിന് തുടക്കമായി "
english_title: "The village festival has started in the twelfth ward of Keezhriyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98026/the-village-festival-has-started-in-the-twelfth-ward-of-keezhriyur"
published_at: "2023-02-18T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0e3c45dca3_OBIT_CARD_JPG.JPG"
keywords: []
---

# കീഴരിയൂര്‍ പന്ത്രണ്ടാം വാര്‍ഡില്‍ ഗ്രാമോത്സവത്തിന് തുടക്കമായി 

> **Lead Summary:** **കൊയിലാണ്ടി :** കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിന് തിരി തെളിഞ്ഞു.

## Article Content

**കൊയിലാണ്ടി :** കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിന് തിരി തെളിഞ്ഞു.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ ഭാഗമായി തെക്കുംമുറി ജാന്‍സി അങ്കണവാടിയുടെ നാല്‍പ്പത്തി നാലാം വാര്‍ഷികാഘോഷവും നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മ്മല ലോഗോ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗവും സ്വാഗതസംഘം ചെയര്‍മാനുമായ സുരേഷ് മാലത്ത് അധ്യക്ഷനായി.

മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എം രവീന്ദ്രന്‍ പ്രതിഭകളെ ആദരിച്ചു. വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച കെ.എം.സുരേഷ് ബാബു, കെ.ടി രവി, മൂലത്ത് ശ്യാമള, കുട്ടിപ്പറമ്പില്‍ മാധവി, അഷ്ലിന്‍ എല്‍.ആര്‍ എന്നിവര്‍ക്ക് സ്‌നേഹോപഹാരം നല്‍കി.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഐ.സജീവന്‍, ഇ.എം മനോജ്, ഗോപാലന്‍.കെ, കണ്ണോത്ത് യു.പി സ്‌കൂള്‍ പ്രധാനാധ്യാപിക കെ.ഗീത, അങ്കണവാടി വര്‍ക്കര്‍ ശാരദ മോഹനന്‍, വാര്‍ഡ് വികസന സമിതി അംഗങ്ങളായ കെ.മുരളീധരന്‍, കെ.എം സുരേഷ് ബാബു, ടി.കരുണാകരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കെ.സി രാജന്‍ സ്വാഗതവും ദിനീഷ് ബേബി കബനി നന്ദിയും പറഞ്ഞു.

അങ്കണവാടി വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ സരോവരം പാട്ടുകൂട്ടം എന്നിവരുടെ നേതൃത്വത്തില്‍ കലാസന്ധ്യ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98026/the-village-festival-has-started-in-the-twelfth-ward-of-keezhriyur)