---
title: "പന്നിമുക്കില്‍ ശിവരാത്രി മഹോത്സവത്തിന്റെ വെടിക്കെട്ടിനിടെ തീപിടിച്ചു "
english_title: "The fire broke out during the firework display of the Shivratri festival in Pannimuk"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98099/the-fire-broke-out-during-the-firework-display-of-the-shivratri-festival-in-pannimuk"
published_at: "2023-02-19T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1ad876cd13_OBIT_CARD_JPG.JPG"
keywords: []
---

# പന്നിമുക്കില്‍ ശിവരാത്രി മഹോത്സവത്തിന്റെ വെടിക്കെട്ടിനിടെ തീപിടിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പന്നിമുക്ക് മാണിക്കോത്ത് തെരു ശ്രീ മഹാ ഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ അമിട്ട് പൊട്ടിതെങ്ങിന് തീപിടിച്ചു.

## Article Content

**പേരാമ്പ്ര: **പന്നിമുക്ക് മാണിക്കോത്ത് തെരു ശ്രീ മഹാ ഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ അമിട്ട് പൊട്ടിതെങ്ങിന് തീപിടിച്ചു.

പേരാമ്പ്രയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു. ആളപായമില്ല. തെങ്ങ് പൂര്‍ണമായും കത്തിയിട്ടില്ല. അസി. സ്റ്റേഷന്‍ ഓഫീസര്‍ പി. വിനോദന്റെ നേതൃത്ത്വത്തില്‍ വി.കെ സിധിഷ്, എ. ഷിജിത്ത്, കെ. ശ്രീകാന്ത് കെ. രഗിനേഷ് എന്നിവര്‍ തീ ആണയ്ക്കുന്നതില്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98099/the-fire-broke-out-during-the-firework-display-of-the-shivratri-festival-in-pannimuk)