---
title: "ഗൃഹപ്രവേശനത്തോടനുബന്ധിച്ച് പാലിയേറ്റ് കെയറിന് ധനസഹായം നല്‍കി "
english_title: "Funding for palliative care related to home admission"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98139/funding-for-palliative-care-related-to-home-admission"
published_at: "2023-02-19T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1c79f1aeba_OBIT_CARD_JPG.JPG"
keywords: []
---

# ഗൃഹപ്രവേശനത്തോടനുബന്ധിച്ച് പാലിയേറ്റ് കെയറിന് ധനസഹായം നല്‍കി 

> **Lead Summary:** **മേപ്പയ്യൂര്‍: **തന്റെ വീടിന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് പാലിയേറ്റ് കെയറിന് ധനസഹായം നല്‍കി മാതൃകയായി മേപ്പയ്യൂര്‍ സ്വദേശി.

## Article Content

**മേപ്പയ്യൂര്‍: **തന്റെ വീടിന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് പാലിയേറ്റ് കെയറിന് ധനസഹായം നല്‍കി മാതൃകയായി മേപ്പയ്യൂര്‍ സ്വദേശി.

ജനകീയ മുക്കിലെ ടി.എം ബഷീര്‍ പുതുതായി നിര്‍മ്മിച്ച വീടിന്റെ പ്രവേശനത്തോടനുബന്ധിച്ചാണ് മേപ്പയ്യൂര്‍ പാലിയേറ്റീവ് കെയറിന് ധനസഹായം നല്‍കിയത്.

ധനസഹായം പാലിയേറ്റീവ് ചെയര്‍മാന്‍ ഡോ: പി മുഹമ്മദിന് കൈമാറി. കൊടുമയില്‍ കുഞ്ഞമ്മത്, ടി.കെ അബ്ദുള്ള, ടി.എം അബ്ദുള്ള, മുജീബ് കോമത്ത്, യൂസഫ് തസ്‌കീന എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98139/funding-for-palliative-care-related-to-home-admission)