---
title: "ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: സ്വര്‍ണ്ണം കരസ്ഥമാക്കി കോഴിക്കോട് സ്വദേശി "
english_title: "National Masters Athletic Championship: Kozhikode native wins gold"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98178/national-masters-athletic-championship-kozhikode-native-wins-gold"
published_at: "2023-02-19T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1f0d272687_OBIT_CARD_JPG.JPG"
keywords: []
---

# ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: സ്വര്‍ണ്ണം കരസ്ഥമാക്കി കോഴിക്കോട് സ്വദേശി 

> **Lead Summary:** **

## Article Content

**

കോഴിക്കോട് : **കൊല്‍ക്കത്തയില്‍ നടക്കുന്ന 43ാ മത് ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഹേമര്‍ ത്രോയില്‍ കോഴിക്കോട് സ്വദേശി മഹറോഷ് ജബ്ബാര്‍ സ്വര്‍ണ്ണം കരസ്ഥമാക്കി. ഇതിന് മുന്‍പും ദേശീയ മീറ്റിലും കേരള മീറ്റിലും നിരവധി തവണ സ്വര്‍ണ്ണം നേടിയിട്ടുണ്ട്.

നീണ്ട ഇടവേളക്ക് ശേഷം 40 വയസ്സിനു മുകളിലുള്ളവരുടെ മത്സരത്തില്‍ ആണ് ഇപ്പോള്‍ ദേശീയ തലത്തില്‍ സ്വര്‍ണ്ണം നേടിയിരിക്കുന്നത്.

മെയ് മാസത്തില്‍ നടക്കാന്‍ പോകുന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് അതലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള തെയ്യാറെടുപ്പിലും കൂടിയാണ് മഹറോഷ് ജബ്ബാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98178/national-masters-athletic-championship-kozhikode-native-wins-gold)