---
title: "മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് ചേനോളി സമത റസിഡന്‍സ് അസോസിയേഷന്‍ "
english_title: "Chenoli Samatha Residence Association organized the medical camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98213/chenoli-samatha-residence-association-organized-the-medical-camp"
published_at: "2023-02-19T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f233b5e158b_OBIT_CARD_JPG.JPG"
keywords: []
---

# മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് ചേനോളി സമത റസിഡന്‍സ് അസോസിയേഷന്‍ 

> **Lead Summary:** **പേരാമ്പ്ര: **ചേനോളി സമത റസിഡന്‍സ് അസോസിയേഷന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ചേനോളി സമത റസിഡന്‍സ് അസോസിയേഷന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ ഉദ്ഘാടനം ചെയ്തു. ഗംഗന്‍ തുമ്പക്കണ്ടി അദ്ധ്യക്ഷനായി.

ഡോ. ഷംജാത്, ഇ.എം.എസ് ആശുപത്രി പ്രതിനിധി പ്രവീണ്‍, വല്‍സന്‍ മഠത്തില്‍, രാജന്‍ മീത്തലാടത്ത് എന്നിവര്‍ സംസാരിച്ചു. ഡോ. അരുണ്‍, ഡോ.ഷംജാത്, ഡോ:വൈശാഖ് എന്നിവര്‍ രോഗികളെ പരിശോധിച്ചു.

സമത സെക്രട്ടറി ഷിജു ടി സ്വാഗതവും പ്രസിഡണ്ട് വിജയന്‍ കുണ്ടുങ്കല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98213/chenoli-samatha-residence-association-organized-the-medical-camp)