---
title: "പഠനക്ലാസ് സംഘടിപ്പിച്ച് സീന്‍ ട്രോമ കെയര്‍ "
english_title: "Scene trauma care by organizing study class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98221/scene-trauma-care-by-organizing-study-class"
published_at: "2023-02-19T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f23a5510b0f_OBIT_CARD_JPG.JPG"
keywords: []
---

# പഠനക്ലാസ് സംഘടിപ്പിച്ച് സീന്‍ ട്രോമ കെയര്‍ 

> **Lead Summary:** **പേരാമ്പ്ര: **സീന്‍ ട്രോമ കെയറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചു പഠനക്ലാസ് സംഘടിപ്പിച്ചു. ചെറുവാളൂര്‍ ജി.എല്‍.പി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി പേരാമ്പ്ര പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുജിലേഷ് എം ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **സീന്‍ ട്രോമ കെയറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചു പഠനക്ലാസ് സംഘടിപ്പിച്ചു. ചെറുവാളൂര്‍ ജി.എല്‍.പി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി പേരാമ്പ്ര പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുജിലേഷ് എം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ സീന്‍ ട്രോമ കെയറിന്റെ പ്രവര്‍ത്തകരെ ആദരിച്ചു. അപകടങ്ങളില്‍ പരിക്ക് ഏല്‍ക്കുന്നവരെ പ്രഥമശുശ്രൂഷ നല്‍കി സുരക്ഷിതമായ രീതിയില്‍ ആശുപത്രിയില്‍ എത്തിക്കുക, ദൃശ്യ പത്ര മാധ്യമങ്ങളിലൂടെ ബോധവത്കരണം നടത്തുക, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുക, അപകടസാധ്യത മുമ്പില്‍ കണ്ടാല്‍ അതിന്റെ അധികാരികളെ അറിയിക്കുക, ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുക, ആരോഗ്യ ശുചിത്വ പരിപാലന പരിപാടികള്‍ സംഘടിപ്പിക്കുക എന്നീ ഉദ്ദേശ്യത്തോടുകൂടി 2018 ലാണ് സീന്‍ ട്രോമ കെയര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

സീന്‍ ട്രോമ കെയര്‍ പ്രസിഡന്റ് സി.ടി.മുകുന്ദന്‍ വൈദ്യര്‍ അധ്യക്ഷനായി. വി.എം. മനോജ്, കെ. മധുകൃഷ്ണന്‍, എ.എം മോഹനന്‍, സജീവന്‍ കൊയിലോത്ത്, സി. മമ്മു തുടങ്ങിയവര്‍ സംസാരിച്ചു.

റിട്ടയര്‍ഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ ചന്ദ്രന്‍ ആരോഗ്യ ക്ലാസും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സനല്‍കുമാര്‍ ട്രാഫിക് ബോധവല്‍ക്കരണ ക്ലാസും എടുത്തു.

വത്സന്‍ എടക്കോടന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സീന്‍ ട്രോമ കെയര്‍ വൈസ് പ്രസിഡന്റ് എന്‍ സിംജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98221/scene-trauma-care-by-organizing-study-class)