---
title: "കോട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി "
english_title: "Bhagavata Saptaha Yagnya has started at Kotur Maha Vishnu Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98311/bhagavata-saptaha-yagnya-has-started-at-kotur-maha-vishnu-temple"
published_at: "2023-02-20T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f30c8ecc2d2_1_kottur.jpg"
keywords: []
---

# കോട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി 

> **Lead Summary:** **നടുവണ്ണൂര്‍ :** കോട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.

## Article Content

**നടുവണ്ണൂര്‍ :** കോട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.

നാമജപ ഘോഷയാത്ര ക്ഷേത്രത്തിലെത്തിയതോടെ ഭാഗവത സപ്താഹാചാര്യന്‍ ബ്രഹ്മശ്രീ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി വിഷ്ണു സഹസ്രനാമ പരായണത്തോടെ സപ്താഹ യജ്ഞത്തിന് തുടക്കം കുറിച്ചു.

ക്ഷേത്രത്തില്‍ പുതിയായി നിര്‍മ്മിച്ച ചുറ്റുവിളക്കിന്റെ സമര്‍പ്പണം ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി. മുരളീധരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു.

ഫെബ്രുവരി 20 ന് ആര്‍ട്ട് ഓഫ് ലിവിംഗ് സത്സംഗം, 21 ന് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്, 23 ന് പ്രഭാഷണം പി.കെ. സുരേഷ് ബാബു, 24 ന് വൈകുന്നേരം പുതിയ തൃക്കോവില്‍ ക്ഷേത്രത്തില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ രുഗ്മിണി സ്വയംവര ഘോഷയാത്ര ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരുന്നു.

26 ന് സ്‌നേഹസ്പര്‍ശം നിര്‍ദ്ധന രോഗികളെയും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെയും സഹായിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സി.എച്ച്. സുരേഷ് നിര്‍വ്വഹിക്കും.

വൈകുന്നേരം 7 മണിയ്ക്ക് ഗ്രാമകല കോട്ടൂര്‍ അവതരിപ്പിക്കുന്ന ഭക്തിഗാനമേള , 27 ന് പ്രതിഷ്ഠാദിനം, 6.30 ന് തായമ്പക, 7 മണിയ്ക്ക് ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തല്‍ സമര്‍പ്പണം മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം.ആര്‍. മുരളി നിര്‍വ്വഹിക്കും. 

രാത്രി 8 മണിയ്ക്ക് ഭരതനാട്യം, സെമി ക്ലാസിക്ക് നൃത്തങ്ങള്‍ എന്നിവയും നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98311/bhagavata-saptaha-yagnya-has-started-at-kotur-maha-vishnu-temple)