---
title: "റോഷി അഗസ്റ്റിന് തുറയൂറില്‍ കരിങ്കൊടി "
english_title: "Black flag for Roshi August at Thurayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98437/black-flag-for-roshi-august-at-thurayur"
published_at: "2023-02-20T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f380f100515_1_karim.JPG"
keywords: []
---

# റോഷി അഗസ്റ്റിന് തുറയൂറില്‍ കരിങ്കൊടി 

> **Lead Summary:**  **പയ്യോളി :** ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് തുറയൂരില്‍ കരിങ്കൊടി.

## Article Content

 **പയ്യോളി :** ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് തുറയൂരില്‍ കരിങ്കൊടി.

വര്‍ധിപ്പിച്ച വെള്ളക്കരം പിന്‍വലിക്കുക. തുടങ്ങിയ മുദ്രാവാക്യങ്ങളുമായി യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് തുറയൂര്‍ പാലം ജംഗ്ഷനില്‍ കരിങ്കൊടി കാണിച്ചത്.

പയ്യോളി അങ്ങാടിയില്‍ ജലജീവന്‍ പദ്ധതി ഉദ്ഘാടനം ചെയ്തതിനു ശേഷം പയ്യോളിയിലേക്ക് പോവുമ്പോഴാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

മുദ്രാവാക്യം വിളിച്ച് കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പൊലീസ് വാഹനവും പിന്നാലെ വന്ന മന്ത്രിയുടെ വാഹനവും കടന്ന് പോവുകയും ചെയ്തു.

ഇന്ന് വൈകിട്ട് 7 മണിയോടെയാണ് സംഭവം. യൂത്ത് ലീഗ് തുറയൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ പി. വി. മുഹമ്മദ് , സി.കെ. മുസ്തഫ, പി.ടി. ഫൈസല്‍ എന്നിവരാണ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98437/black-flag-for-roshi-august-at-thurayur)