---
title: "ധീര യോദ്ധാവ് അരുണ്‍ കൃഷ്ണയ്ക്ക് റോട്ടറി പേരാമ്പ്രയുടെ ആദരവ് "
english_title: "Rotary Perambra Tributes to Brave Warrior Arun Krishna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98447/rotary-perambra-tributes-to-brave-warrior-arun-krishna"
published_at: "2023-02-20T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f3872bd1667_1_arun_.JPG"
keywords: []
---

# ധീര യോദ്ധാവ് അരുണ്‍ കൃഷ്ണയ്ക്ക് റോട്ടറി പേരാമ്പ്രയുടെ ആദരവ് 

> **Lead Summary:** **പേരാമ്പ്ര **: ധീര യോദ്ധാവ് അരുണ്‍ കൃഷ്ണയ്ക്ക് റോട്ടറി പേരാമ്പ്രയുടെ ആദരവ്.

## Article Content

**പേരാമ്പ്ര **: ധീര യോദ്ധാവ് അരുണ്‍ കൃഷ്ണയ്ക്ക് റോട്ടറി പേരാമ്പ്രയുടെ ആദരവ്.

ജമ്മു കാശ്മീരിലെ കലിഗാവില്‍ തീവ്രവാദികളുമായി മുഖാമുഖം ഏറ്റുമുട്ടി 3 തീവ്ര വാദികളെ വധിക്കുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്യാന്‍ മുന്നില്‍ നിന്ന ധീര യോദ്ധാവ് അരുണ്‍ കൃഷ്ണയെ റോട്ടറി പേരാമ്പ്ര അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു.

പേരാമ്പ്ര റോട്ടറി അംഗങ്ങളുടെ നിറസാന്നിദ്ധ്യത്തില്‍ റോട്ടറി പ്രസിഡന്റ്  രാജബാലന്‍ അരുണ്‍ കൃഷ്ണന് പൊന്നാട അണിയിക്കുകയും, സെക്രട്ടറി ജയരാജന്‍ കല്പകശ്ശേരി സ്മരണിക കൈമാറുകയും ചെയ്തു.

ഇ.ടി. സത്യന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം. ഷംസുദീന്‍ അദ്ധ്യക്ഷത വഹിച്ചു.

എം.എം. രാജന്‍, രവീന്ദ്രന്‍ പാര്‍വണം, വൈ.എം. റഷീദ്, റജി തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മഹിമ ഗിരീഷ് നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98447/rotary-perambra-tributes-to-brave-warrior-arun-krishna)