---
title: "ഒലീവ് പബ്‌ളിക് സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു "
english_title: "An awareness class was organized at Olive Public School under the auspices of Mathrubhumi Seed Club"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98448/an-awareness-class-was-organized-at-olive-public-school-under-the-auspices-of-mathrubhumi-seed-club"
published_at: "2023-02-20T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f38acb14c01_1_ela.JPG"
keywords: []
---

# ഒലീവ് പബ്‌ളിക് സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര :** ഒലീവ് പബ്‌ളിക് സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** ഒലീവ് പബ്‌ളിക് സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയും ആയൂര്‍വേദ ഡോക്ടറുമായ ഡോ: പല്ലവി തന്റെ ഇളമുറക്കാര്‍ക്ക് ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണ ക്ലാസ് നല്‍കി.

നമ്മുടെ പാരമ്പര്യ ഭക്ഷണ സമ്പ്രദായത്തില്‍ നിന്നും വ്യതി ചലിച്ച് ജങ്ക്ഫുഡിന് പുറകെ പോകുമ്പോള്‍ നാം വില കൊടുത്തുവാങ്ങുന്ന മാരക രോഗങ്ങളെക്കുറിച്ചും, നമുക്ക് ചുറ്റും കാണുന്ന ഇലകളുടെ പോഷക മൂല്യത്തെക്കുറിച്ചും ഔഷധ പ്രാധാന്യത്തെക്കുറിച്ചും കുട്ടികള്‍ക്ക് അറിവു പകര്‍ന്നു കൊടുത്തു.

പ്രിന്‍സിപ്പല്‍ പി. രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ ഔഷധ ഉദ്യാനം, പോഷക ദായകവും ഭക്ഷണയോഗ്യവുമായ വിവിധ തരം ചീരകള്‍, മറ്റ് ഇലച്ചെടികള്‍ എന്നിവകൃഷി ചെയ്തു വരുന്നുണ്ട്.

സീഡ് ക്ലബ് അംഗം റെയ്‌സ റിയാസ്, അധ്യാപികയായ ധന്യ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

സീഡ് കോര്‍ഡിനേറ്റര്‍ മിനി ചന്ദ്രന്‍ പരിപാടിക്ക് നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98448/an-awareness-class-was-organized-at-olive-public-school-under-the-auspices-of-mathrubhumi-seed-club)