---
title: "മുയിപ്പോത്ത് എല്‍പി സ്‌കൂള്‍ ജീവന്‍രക്ഷാ പരിശീലനം സംഘടിപ്പിച്ചു "
english_title: "Muipoth LP School organized life saving training"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98567/muipoth-lp-school-organized-life-saving-training"
published_at: "2023-02-21T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f474a3882d3_1_jeevan.jpg"
keywords: []
---

# മുയിപ്പോത്ത് എല്‍പി സ്‌കൂള്‍ ജീവന്‍രക്ഷാ പരിശീലനം സംഘടിപ്പിച്ചു 

> **Lead Summary:** **മുയിപ്പോത്ത് :** മുയിപ്പോത്ത് എല്‍പി സ്‌കൂള്‍ ജീവന്‍ രക്ഷാ പരിശീലനം സംഘടിപ്പിച്ചു.

## Article Content

**മുയിപ്പോത്ത് :** മുയിപ്പോത്ത് എല്‍പി സ്‌കൂള്‍ ജീവന്‍ രക്ഷാ പരിശീലനം സംഘടിപ്പിച്ചു.

എംഎല്‍പി സ്‌കൂളിന്റെ 163 വാര്‍ഷികവും പ്രധാന അദ്ധ്യാപകന്‍ വി. രാജീവന്റെ യാത്രയയപ്പിന്റെയും ഭാഗമായിട്ടാണ് പരിശീലന  പരിപാടി സംഘടിപ്പിച്ചത്.

തിരഞ്ഞെടുത്ത അമ്പതോളം വളണ്ടിയര്‍മാര്‍ക്കുള്ള ജീവന്‍ രക്ഷാ പരിശീലനം ഏയ്ഞ്ചല്‍ എമര്‍ജന്‍സി സര്‍വീസിന്റെ നേതൃത്വത്തില്‍ നടന്നു.

പരിശീലനത്തിന്റെ ഉദ്ഘാടനം പേരാമ്പ്ര ഗവ: ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ: സി.കെ. വിനോദന്‍ നിര്‍വ്വഹിച്ചു. കമ്മിറ്റി ചെയര്‍മാന്‍ മനോജ് കുമാര്‍ നാഗത്ത് അധ്യക്ഷത വഹിച്ചു.

ഉണ്ണികൃഷ്ണന്‍, രാധാകൃഷ്ണന്‍ പാറത്തൊടി, സി.കെ. പ്രഭാകരന്‍, ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ റഷീദ് മുയിപ്പോത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98567/muipoth-lp-school-organized-life-saving-training)