---
title: "നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി ബി.സ്മാര്‍ട്ട് എസ്എസ്എല്‍സി ബാച്ചിന്റെ യാത്രയയപ്പ് സംഘടിപ്പിച്ചു"
english_title: "Natuvannur Govt: Higher Secondary  send off of  B.Smart SSLC Batch Organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98578/natuvannur-govt-higher-secondary-send-off-of-bsmart-sslc-batch-organized"
published_at: "2023-02-21T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4801b8f001_1_sse.jpg"
keywords: []
---

# നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി ബി.സ്മാര്‍ട്ട് എസ്എസ്എല്‍സി ബാച്ചിന്റെ യാത്രയയപ്പ് സംഘടിപ്പിച്ചു

> **Lead Summary:** ** നടുവണ്ണൂര്‍:** ബി.സ്മാര്‍ട്ട് എസ്എസ്എല്‍സി ബാച്ചിന്റെ യാത്രയയപ്പ് സംഘടിപ്പിച്ചു.

## Article Content

** നടുവണ്ണൂര്‍:** ബി.സ്മാര്‍ട്ട് എസ്എസ്എല്‍സി ബാച്ചിന്റെ യാത്രയയപ്പ് സംഘടിപ്പിച്ചു.

നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എജു മിഷന്‍ ഇന്നൊവേഷന്‍ ക്ലബ്ബ് ബി.സ്മാര്‍ട്ടിന്റെ എസ്എസ്എല്‍സി ബാച്ചിന്റെ യാത്രയയപ്പ് 'സയനോര 2023 ' സംഘടിപ്പിച്ചു.

കോഴീക്കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ: യു.കെ. അബ്ദുന്നാസര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. സത്യന്‍ അധ്യക്ഷത വഹിച്ചു.

എന്‍ഐടി പ്രൊഫസര്‍ ഡോ. എ. സുജിത്ത് മുഖ്യഭാഷണം നടത്തി. സുധീര്‍ പൊറ്റക്കാട് മോട്ടിവേഷന്‍ ക്ലാസ് എടുത്തു.

സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകരായ കെ.എം. റീനാകുമാരി, കെ. രാധ, പി.കെ. ഹരിദാസന്‍ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.

വിവിധ മത്സരങ്ങളിലെ സംസ്ഥാനതല ജേതാക്കളെ വേദിയില്‍ അനുമോദിച്ചു.

പ്രധാനധ്യാപകന്‍ ടി. മുനാസ്, ബി.സ്മാര്‍ട്ട് കോഡിനേറ്റര്‍ കെ. ബൈജു, എസ്എംസി ചെയര്‍മാന്‍ അഷറഫ് പുതിയപ്പുറം, കെ. റീനാ കുമാരി, കെ .സുനിത, എം.പി. അബ്ദുല്‍ ജലീല്‍, അബ്ദുള്‍ കാദര്‍, മനോജ്, കെ.സി. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98578/natuvannur-govt-higher-secondary-send-off-of-bsmart-sslc-batch-organized)