---
title: "വെട്ടിക്കുറച്ച വ്യാപാരി പെന്‍ഷന്‍ പുന:സ്ഥാപിക്കണം; ബാപ്പു ഹാജി"
english_title: "Cut tradesman pension to be restored; Bapu Haji"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98776/cut-tradesman-pension-to-be-restored-bapu-haji"
published_at: "2023-02-22T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5adb57612a_1_jatha.jpg"
keywords: []
---

# വെട്ടിക്കുറച്ച വ്യാപാരി പെന്‍ഷന്‍ പുന:സ്ഥാപിക്കണം; ബാപ്പു ഹാജി

> **Lead Summary:** ** പേരാമ്പ്ര: **വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന മാര്‍ച്ചിന്റെ മുന്നോടിയായി വടക്കന്‍ മേഖലാജാഥക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി.

## Article Content

** പേരാമ്പ്ര: **വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന മാര്‍ച്ചിന്റെ മുന്നോടിയായി വടക്കന്‍ മേഖലാജാഥക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി.

ഹെല്‍ത്ത് കാര്‍ഡിന്റെ പേരില്‍ പാവപ്പെട്ട വ്യാപാരികളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കുക, ആംനസ്റ്റിസ്‌കീം നടപ്പിലാക്കുക, ബഡ്‌ജെറ്റില്‍ പ്രഖ്യാപിച്ച 2 ശതമാനം സെസ്സ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 28 ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം നടക്കുന്ന വടക്കന്‍ മേഖലാജാഥക്കാണ് പേരാമ്പ്രയില്‍ സ്വീകരണം നല്‍കിയത്.

പേരാമ്പ്രയില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ വെട്ടിക്കുറച്ച വ്യാപാരി പെന്‍ഷന്‍ പുന:സ്ഥാപിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി അഭിപ്രായപ്പെട്ടു.

ജനറല്‍ സെക്രട്ടറി രാജന്‍ ഒതയോത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ഷെരീഫ് ചീക്കിലോട് അദ്ധ്യക്ഷത വഹിച്ചു.

ഒ.പി. മുഹമദ്, ജില്ലാ സെക്രട്ടറിമാരായ മനാഫ് കാപ്പാട്, സുരേഷ് ബാബു കൈലാസ്, കെ.ടി. വിനോദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജാഥാ ക്യാപ്റ്റന് വിവിധ യൂണിറ്റ് ഭാരവാഹികള്‍ ഹാരാര്‍പ്പണം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98776/cut-tradesman-pension-to-be-restored-bapu-haji)