---
title: "പേപ്പട്ടി ആക്രമണത്തില്‍ പേരാമ്പ്രയില്‍ നിരവധി പേര്‍ക്ക് പരിക്ക് "
english_title: "Several people injured in Perampra in Peppatti attack"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98894/several-people-injured-in-perampra-in-peppatti-attack"
published_at: "2023-02-22T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f613ab1ab33_1_pp.JPG"
keywords: []
---

# പേപ്പട്ടി ആക്രമണത്തില്‍ പേരാമ്പ്രയില്‍ നിരവധി പേര്‍ക്ക് പരിക്ക് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയിൽ പേപ്പട്ടിയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയിൽ പേപ്പട്ടിയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

പേരാമ്പ്ര ബസ് സ്റ്റാാന്റ' പരിസരം, ഹൈസ്ക്കൂൾ റോഡ് എന്നിവിടങ്ങളിൽ വെച്ചുണ് അക്രമണം ഉണ്ടായത്. എട്ടോളം പേര്‍ക്ക് നായയുടെ കടിയേറ്റു  ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് പകലായിരുന്നു പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. കടിയേറ്റവരില്‍ മിക്കവരും സ്ത്രീകളാണ്. കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നായയുടെ കടിയേറ്റു.

ഇതോടെ പ്രദേശമാകെ കനത്ത ഭീതിയിലാണ്. പരിസരത്തെ മറ്റു നായ്ക്കളെയും പേപ്പട്ടി ആക്രമിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98894/several-people-injured-in-perampra-in-peppatti-attack)