---
title: "പേരാമ്പ്രയില്‍ പേപ്പട്ടി വിളയാട്ടം; നിരവധി പേര്‍ക്ക് കടിയേറ്റു "
english_title: "Peppatti Festival in Perampra; Many were bitten"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98954/peppatti-festival-in-perampra-many-were-bitten"
published_at: "2023-02-22T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f644696f96c_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്രയില്‍ പേപ്പട്ടി വിളയാട്ടം; നിരവധി പേര്‍ക്ക് കടിയേറ്റു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

പെരുവണ്ണാമൂഴി കുബ്ലാനിക്കല്‍ ജോയി (60), പേരാമ്പ്ര സ്വദേശികളായ ഗീത (52), നെല്ല്യാടി കണ്ടി പ്രകാശന്‍ (52), കൊമ്മിണിയോട്ടുകണ്ടി ശ്രീധരന്‍ (55), കുറ്റ്യാടി സ്വദേശി സബീല്‍ (40), മുതുവണ്ണാച്ച പാലയാട്ട് ഷീന (40), മുതുവണ്ണാച്ചയിലെ കൃഷ്ണവേണി (20), കാരയാട്ടെ അമ്പിടാംവീട്ടില്‍ ജയന്‍ (45), കായണ്ണ കൂടത്തിങ്കല്‍ ബാബു (60), കൂത്താളി കണ്ടോത്ത് അശോകന്‍ (60), മുതുകാട്ടിലെ മടുക്കാവുങ്കല്‍ ലിജി (50) എന്നിവര്‍ക്കാണ് കടിയേറ്റത്.

ബസ് സ്റ്റാന്റ് പരിസരം, ഹൈസ്‌ക്കൂള്‍ റോഡ് എന്നിവിടങ്ങളില്‍ നിന്നായിരുന്നു കടിയേറ്റത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതോടെ പ്രദേശമാകെ കനത്ത ഭീതിയിലാണ്. പരിസരത്തെ മറ്റു നായ്ക്കളെയും പേപ്പട്ടി ആക്രമിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98954/peppatti-festival-in-perampra-many-were-bitten)