---
title: "വധശ്രമത്തിന് കേസെടുക്കണം കേരള കോണ്‍ഗ്രസ് (എം ) "
english_title: "Kerala Congress (M) to file case for assassination attempt"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98959/kerala-congress-m-to-file-case-for-assassination-attempt"
published_at: "2023-02-22T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f64a2a1954f_OBIT_CARD_JPG.JPG"
keywords: []
---

# വധശ്രമത്തിന് കേസെടുക്കണം കേരള കോണ്‍ഗ്രസ് (എം ) 

> **Lead Summary:** **കായണ്ണ: **കെ.പി നമ്പൂതിരീസ് സെയില്‍സ് ഓഫീസര്‍ പി.വി സജിത്തിനെ വടകര വെച്ച് അകാരണമായി മര്‍ദ്ദിച്ച പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും സെയില്‍സ് മേഖലയിലെ തൊഴിലാളികളെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും കേരള കോണ്‍ഗ്രസ് (എം ) കായണ്ണ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

## Article Content

**കായണ്ണ: **കെ.പി നമ്പൂതിരീസ് സെയില്‍സ് ഓഫീസര്‍ പി.വി സജിത്തിനെ വടകര വെച്ച് അകാരണമായി മര്‍ദ്ദിച്ച പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും സെയില്‍സ് മേഖലയിലെ തൊഴിലാളികളെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും കേരള കോണ്‍ഗ്രസ് (എം ) കായണ്ണ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

ആക്രമത്തില്‍ പരിക്കേറ്റ പി.വി സജിത്തിനെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തു. യോഗം കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് എന്‍.പി ഗോപി അധ്യക്ഷനായി. യൂത്ത് ഫ്രണ്ട് (എം ) ജില്ലാ ജനറല്‍ സെക്രട്ടറി ഇ.ടി സനീഷ്, കെ.കെ സന്തോഷ്, പ്രകാശ് ജോണ്‍, കെ.പി രവി, കെ.പി സതീശന്‍, ബിനീഷ്, നന്ദു, എന്‍.പി സുരേഷ്, നിഷാദ്, ഇ.ടി ജിന്‍സ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98959/kerala-congress-m-to-file-case-for-assassination-attempt)