---
title: "ജില്ലാ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ സംഗമം ഫെബ്രുവരി 25 ന് "
english_title: "District Palliative Care Volunteer Meet on 25th February at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99125/district-palliative-care-volunteer-meet-on-25th-february-at-meppayoor"
published_at: "2023-02-23T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f746ee92956_1_paliyetive.jpg"
keywords: []
---

# ജില്ലാ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ സംഗമം ഫെബ്രുവരി 25 ന് 

> **Lead Summary:** മേപ്പയ്യൂര്‍: ജില്ലാ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ സംഗമം ഫെബ്രുവരി 25 ന്.

## Article Content

മേപ്പയ്യൂര്‍: ജില്ലാ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ സംഗമം ഫെബ്രുവരി 25 ന്.

കോഴിക്കോട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ കോഴിക്കോട് ജില്ലാ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ സംഗമം ഫെബ്രുവരി 25 ന് മേപ്പയ്യൂര്‍ ടി.കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജില്ലയിലെ 79 കമ്മ്യൂണിറ്റി പാലിയേറ്റീവ് കെയര്‍ യൂനിറ്റുകളിലെ ജില്ലാതല കൂട്ടായ്മയാണ് കിപ്. ഓരോ പ്രദേശത്തെയും ജാതി, മത, രാഷ്ട്രീയ ഭേതമന്യേ പൊതു സമൂഹത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന യൂനിറ്റുകളാണ് കിപ്പിന് കീഴിലുള്ളത്.

രോഗപീഢകളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെയും നേഴ്‌സിന്റെയും പിന്തുണയോടൊപ്പം രോഗിയും കുടുംബവും അനുഭവിക്കുന്ന മറ്റ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തി പരിചരണം വീട്ടില്‍ തന്നെ ഉറപ്പ് വരുത്തുവാന്‍ കൃത്യമായ പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുടെ ശാക്തീകരണം ലക്ഷ്യമാക്കിയാണ് വളണ്ടിയര്‍ സംഗമം സംഘടിപ്പിക്കുന്നത്.

ജില്ലയിലെ ഓരോ യൂണിറ്റില്‍ നിന്നുമുള്ള വളണ്ടിയര്‍മാരുടെ പ്രതിനിധികളായി എണ്ണൂറില്‍ പരം വളണ്ടിയര്‍മാര്‍ പങ്കെടുക്കുന്ന ജില്ലാ സംഗമം ഫെബ്രുവരി 25 ന് കാലത്ത് 10 മണിക്ക് ഐ.പി.എം സഥാപക ഡയറക്ടര്‍ ഡോ: സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും.

പാലിയേറ്റീവ് രംഗത്ത് വിദഗ്ദരായ ഡോക്ടര്‍മാരും, നേഴ്‌സ്മാരും, വളണ്ടിയര്‍മാരും ക്ലാസുകള്‍ നയിക്കും.

വൈകീട്ട് 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഷ്ടീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ അബ്ദുല്‍ മജീദ് നരിക്കുനി, എം.കെ കുഞ്ഞമ്മത്, ശശി കോളോത്ത്, ഒ.ടി സുലൈമാന്‍, നിസാര്‍ അഹമ്മദ്, മുജീബ് കോമത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99125/district-palliative-care-volunteer-meet-on-25th-february-at-meppayoor)