---
title: "കോട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ രുഗ്മീണി സ്വയംവര ഘോഷയാത്ര നാളെ "
english_title: "Rugmini Swayamvara procession at Kotur Maha Vishnu temple tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99167/rugmini-swayamvara-procession-at-kotur-maha-vishnu-temple-tomorrow"
published_at: "2023-02-23T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f77fc21cc25_OBIT_CARD_JPG.JPG"
keywords: []
---

# കോട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ രുഗ്മീണി സ്വയംവര ഘോഷയാത്ര നാളെ 

> **Lead Summary:** **നടുവണ്ണൂര്‍**: ഭാഗവത സപ്താഹ യജ്ഞം നടക്കുന്ന കോട്ടൂരിലെ പ്രസിദ്ധമായ മഹാവിഷ്ണു ക്ഷേത്രത്തില്‍ നാളെ പുതിയതൃക്കോവില്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്ന് വൈകുന്നേരം 5 മണിയ്ക്ക് ആരംഭിക്കുന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര ദീപാരാധനയോടെ കോട്ടൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.

## Article Content

**നടുവണ്ണൂര്‍**: ഭാഗവത സപ്താഹ യജ്ഞം നടക്കുന്ന കോട്ടൂരിലെ പ്രസിദ്ധമായ മഹാവിഷ്ണു ക്ഷേത്രത്തില്‍ നാളെ പുതിയതൃക്കോവില്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്ന് വൈകുന്നേരം 5 മണിയ്ക്ക് ആരംഭിക്കുന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര ദീപാരാധനയോടെ കോട്ടൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.

26 ന് സ്‌നേഹസ്പര്‍ശം നിര്‍ദ്ധന രോഗികളെയും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെയും സഹായിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കോട്ടൂര്‍ ഗ്രാമപഞ്ചായത് പ്രസിഡണ്ട് സി.എച്ച് സുരേഷ് ഉദ്ഘാടനം ചെയ്യും .

വൈകുന്നേരം 7 മണിയ്ക്ക് ഗ്രാമ കല കോട്ടൂര്‍ അവതരിപ്പിക്കുന്ന ഭക്തിഗാനമേള. 27 ന് പ്രതിഷ്ഠാദിനം 6.30ന് തായമ്പക, 7 മണിയ്ക്ക് ക്ഷേത്രത്തില്‍ പുതിയായി നിര്‍മ്മിച്ച നടപ്പന്തല്‍ സമര്‍പ്പണം മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം.ആര്‍ മുരളി നിര്‍വ്വഹിക്കും.

രാത്രി 8 മണിയ്ക്ക് സെമി ക്ലാസിക്ക് നൃത്തങ്ങള്‍ , ഭരതനാട്യം എന്നിവ അരങ്ങേറും .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99167/rugmini-swayamvara-procession-at-kotur-maha-vishnu-temple-tomorrow)