---
title: "രക്തദാന ക്യാമ്പും രക്തനിര്‍ണ്ണയവും നടത്തി "
english_title: "A blood donation camp and blood testing were conducted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99179/a-blood-donation-camp-and-blood-testing-were-conducted"
published_at: "2023-02-23T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f789d7c68af_OBIT_CARD_JPG.JPG"
keywords: []
---

# രക്തദാന ക്യാമ്പും രക്തനിര്‍ണ്ണയവും നടത്തി 

> **Lead Summary:** **വടകര:** വടകര കടത്തനാട് ആര്‍ട്‌സ്& സയന്‍സ് കോളേജിലെ എന്‍എസ്എസ് യൂണിറ്റ് തലശ്ശേരി ഗവ: ഹോസ്പിറ്റല്‍, ബിഡികെ വടകര, എംജെ ആശാ ഹോസ്പിറ്റല്‍ വില്ല്യാപ്പള്ളി എന്നിവരുടെ സഹകരണത്തോടെ രക്തദാന ക്യാമ്പും രക്തനിര്‍ണ്ണയവും നടത്തി.

## Article Content

**വടകര:** വടകര കടത്തനാട് ആര്‍ട്‌സ്& സയന്‍സ് കോളേജിലെ എന്‍എസ്എസ് യൂണിറ്റ് തലശ്ശേരി ഗവ: ഹോസ്പിറ്റല്‍, ബിഡികെ വടകര, എംജെ ആശാ ഹോസ്പിറ്റല്‍ വില്ല്യാപ്പള്ളി എന്നിവരുടെ സഹകരണത്തോടെ രക്തദാന ക്യാമ്പും രക്തനിര്‍ണ്ണയവും നടത്തി.

മണിയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രഭ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ടി.ശശിധരന്‍ അധ്യക്ഷനായി.

മെഡിക്കല്‍ ഓഫീസര്‍ ഡോ. അപര്‍ണ, മാനേജ്‌മെന്റ് പ്രതിനിധി പി.പി.രാജന്‍, ബി.ഡി.കെ വടകര കമ്മറ്റി പ്രസിഡന്റ് ഹസ്സന്‍, വില്ല്യാപ്പള്ളി എം.ജെ. ഹോസ്പിറ്റല്‍ പ്രതിനിധി കുമാരി ഷിംന, കെ.സി ബബിത, കോളേജ് യൂണിയന്‍ പ്രതിനിധി അദ്വൈത് എന്നിവര്‍ സംസാരിച്ചു.

പ്രോഗ്രാം ഓഫീസര്‍ എ.ശശി സ്വാഗതവും എന്‍.എസ്.എസ് സെക്രട്ടറി കുമാരി അമയ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99179/a-blood-donation-camp-and-blood-testing-were-conducted)